തിരുവനന്തപുരം ഐ.ഐ.എസ്.ടിയിൽ ബി.ടെക്, ഡ്യുവെൽ ഡിഗ്രി ബിടെക്- എം. ടെക്/എം.എസ്
text_fieldsവിജി. കെ.
കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ (വലിയമല) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഐ.ഐ.എസ്.ടി) ഇനി പറയുന്ന ഫുൾടൈം അണ്ടർ ഗ്രാജ്വേറ്റ് റെസിഡൻഷ്യൽ പ്രോഗ്രാമുകളിൽ പ്രവേശന സമയമായി.
* ബി.ടെക്-ഏറോസ്പേസ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (ഏവിയോണിക്സ്), സീറ്റുകൾ 75 വീതം.
* ഡ്യുവൽ ഡിഗ്രി ബിടെക്+എം.ടെക്/എം.എസ്, അഞ്ചു വർഷം, 16 സെമസ്റ്ററുകൾ, ബി.ടെക് എൻജിനീയറിങ് ഫിസിക്സിലാണ്. മാസ്റ്റർ ഓഫ് സയൻസ് (എം.എസ്) പ്രോഗ്രാമിൽ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലോ സോളിഡ് സ്റ്റേറ്റ് ഫിസിക്സിലോ തുടർപഠനം നടത്തണം. അല്ലെങ്കിൽ എം.ടെക് എർത്ത് സിസ്റ്റം സയൻസ്/ഓപ്റ്റിക്കൽ എൻജിനീയറിങ് പഠിക്കാം. അക്കാദമിക് മികവ് പരിഗണിച്ച് ആറാം സെമസ്റ്ററിലാണ് പി.ജി സ്ട്രീമിലുള്ള ഈ വിഷയങ്ങൾ അനുവദിക്കുക. സീറ്റുകൾ-24. ബി.ടെക് പഠനം പൂർത്തിയാക്കി പിരിഞ്ഞുപോകാനുള്ള ഓപ്ഷൻ ഈ ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിലില്ല.
പ്രവേശന യോഗ്യത: പ്ലസ് ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷയിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി ഉൾപ്പെടെ അഞ്ചു വിഷയങ്ങൾക്ക് മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 65 ശതമാനം മാർക്ക് മതിയാകും.
ജെ.ഇ.ഇ അഡ്വാൻസ്ഡിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ഓരോന്നിനും നാല് ശതമാനം മാർക്കിലും മൊത്തം 16 ശതമാനം മാർക്കിലും കുറയാതെ യോഗ്യത നേടിയിരിക്കണം. ഒ.ബി.സിക്കാർക്ക് യഥാക്രമം 3.6 ശതമാനം, 14.4 ശതമാനം മാർക്കിൽ കുറയാതെയും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് രണ്ട് ശതമാനം, എട്ട് ശതമാനം മാർക്കിൽ കുറയാതെയും വേണം. പ്രവേശന വിജ്ഞാപനവും വിശദ വിവരങ്ങളടങ്ങിയ 2022ലെ ഇൻഫർമേഷൻ ബ്രോഷറും www.iist.ac.in/admissions/undergraduate എന്ന വെബ് പോർട്ടലിൽ ലഭ്യമാകും. സെപ്റ്റംബർ ഒമ്പതുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.മെറിറ്റടിസ്ഥാനത്തിൽ അഡ്മിഷൻ റാങ്ക് ലിസ്റ്റ് സെപ്റ്റംബർ 20ന് പ്രസിദ്ധപ്പെടുത്തും. സെപ്റ്റംബർ 22 മുതൽ സീറ്റ് അലോട്ട്മെന്റ് തുടരും. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും https://admission.iist.ac.inൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

