നാഷനൽ ഫയർ സർവിസ് കോളജിൽ ബി.ടെക്
text_fieldsബി.ടെക് ഫയർ എൻജിനീയറിങ്ങിന് പഠിക്കാൻ രാജ്യത്തെ പ്രമുഖ സ്ഥാപനമായ നാഗ്പൂരിലെ നാഷനൽ ഫയർ സർവിസ് കോളജ് (എൻ.എഫ്.എസ്.സി) മികച്ച അവസരമൊരുക്കുന്നു. ഈ വർഷത്തെ ബി. ടെക് പ്രവേശനത്തിന് ഓൺലൈനിൽ ജൂലൈ എട്ടു വരെ അപേക്ഷിക്കാം. ജെ.ഇ.ഇ മെയിൻ 2025 (പേപ്പർ 1) അഖിലേന്ത്യ റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം അഡ്മിഷൻ ബ്രോഷർ https://nfscbtechadmissions.com/ൽ ലഭിക്കും. കോളജ് വെബ്സൈറ്റായ https://nfscnagpwr.nic.inൽ ലഭ്യമായ എക്സ്റ്റേണൽ അഡ്മിഷൻ ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ് 500 രൂപ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനമാണിത്.
പ്രവേശന യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾക്കു പുറമെ, കെമിസ്ട്രി/ ബയോടെക്നോളജി/ബയോളജി/കമ്പ്യൂട്ടർ സയൻസ്/ഐ.ടി/അഗ്രികൾച്ചർ/എൻജിനീയറിങ് ഗ്രാഫിക്സ്/ബിസിനസ് സ്റ്റഡീസ്/ഇലക്ട്രോണിക്സ് വിഷയങ്ങളിലൊന്നുകൂടി പഠിച്ച് ഈ മൂന്നു വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ഹയർ സെക്കൻഡറി/പ്ലസ് ടു തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. ജെ.ഇ.ഇ. (മെയിൻ) 2025 പേപ്പർ- റാങ്ക് നേടിയിരിക്കണം.
ശാരീരിക യോഗ്യതകൾ ബ്രോഷറിൽ വിശദമായുണ്ട്. 60 സീറ്റുകളാണുള്ളത്. ഹോസ്റ്റൽ ഫീയടക്കം മൊത്തം 42,000 രൂപയാണ് ഓരോ വർഷവും അടക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

