ബി.എസ്സി നഴ്സിങ് സ്പോട്ട് അലോട്ട്മെന്റ് 23ന്
text_fieldsതിരുവനന്തപുരം: 2022-23 അധ്യയനവർഷം ബി.എസ്സി നഴ്സിങ് കോഴ്സിന് എറണാകുളം, പാലക്കാട്, കാസർകോട് സിമെറ്റ് കോളജുകളിൽ ഒഴിവുള്ള എൻ.ആർ.ഐ ക്വോട്ട സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 23ന് നടക്കും.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എൽ.ബി.എസ് സെന്റർ ജില്ല ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10നാണ് സ്പോട്ട് അലോട്ട്മെന്റ്. എൻ.ആർ.ഐ ക്വോട്ട സീറ്റുകളിലേക്ക് യോഗ്യതയുള്ള, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ എൽ.ബി.എസ് ജില്ല ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.
ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in ൽ അലോട്ട്മെന്റിന് മുമ്പ് പ്രസിദ്ധീകരിക്കും. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്മെന്റുകൾ വഴി പ്രവേശനം ലഭിച്ചവർ നിരാക്ഷേപ പത്രം കൊണ്ടുവരണം. അലോട്ട്മെന്റ് ലഭിക്കുന്നവർ അന്നേദിവസം തന്നെ നിർദിഷ്ട ഫീസ് ഒടുക്കി ഡിസംബർ 27ന് വൈകീട്ട് അഞ്ചിനകം അതത് കോളജുകളിൽ പ്രവേശനം നേടണം. ഫോൺ: 0471-2560363, 364.

