ബി.എസ്സി നഴ്സിങ്, പാരാമെഡിക്കൽ: വിവരങ്ങൾ വെബ്സൈറ്റിൽ
text_fieldsതിരുവനന്തപുരം: സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ പ്രഫഷനൽ ഡിഗ്രി ഇൻ നഴ്സിങ് & പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ(Verified data) www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ അഞ്ച്.
പുതിയ ക്ലെയിമുകൾ (അവകാശവാദങ്ങൾ) നൽകാൻ സാധിക്കുകയില്ല. വിവരങ്ങൾ പരിശോധിച്ച് വരുത്തേണ്ടുന്ന മാറ്റങ്ങളുണ്ടെങ്കിൽ അത് വരുത്താത്തതും ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാത്തതും കാരണമുള്ള അനന്തരഫലങ്ങൾക്ക് അപേക്ഷാർഥികൾ തന്നെയാകും ഉത്തരവാദി. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്ലോഡ് ചെയ്യാത്തവരുടെ ക്ലെയിം അപേക്ഷ നിരസിക്കപ്പെടുന്നതായിരിക്കും. ഫോൺ: 04712560363, 364
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

