തിരുവനന്തപുരം: 2017-18 അധ്യായനവർഷം കേരളത്തിലെ ബി.എസ്സി നഴ്സിങ് കോഴ്സിലേക്കും, ബി.എസ്സി (എം.എൽ.ടി), ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്സി ഒപ്ടോമെട്രി, ബി.പി.ടി, ബി.സി.വി.ടി, ബി.എ.എസ്.എൽ.പി, ബി.എസ്.സി എം.ആർ.ടി, ബി.എസ്.സി മെഡിക്കൽ മൈേക്രാബയോളജി, ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുമുള്ള പ്രവേശനടപടികൾ ആരംഭിച്ചു. ഭിന്നശേഷി വിഭാഗത്തിൽപെട്ട അപേക്ഷകരെ സംസ്ഥാന മെഡിക്കൽ ബോർഡിെൻറയും, മറ്റ് വകുപ്പധ്യക്ഷന്മാരുടെയും പരിശോധനക്ക് വിധേയരാക്കും. വിദ്യാർഥികളുടെ ശാരീരികക്ഷമത സംബന്ധിച്ചും, പഠിക്കാൻ യോഗ്യമായ കോഴ്സിനെ സംബന്ധിച്ചും വിദഗ്ദസമിതി നൽകുന്ന റിപ്പോർട്ട് അനുസരിച്ച് കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രവേശനനടപടികൾ ആരംഭിക്കും.
മെഡിക്കൽ പരിശോധന 2017 ആഗസ്റ്റ് 18ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം, മെഡിക്കൽ കോളജ് കോമ്പൗണ്ടിലെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലായിരിക്കും നടത്തുന്നത്. ഇതുസംബന്ധിച്ച് പ്രത്യേകമായി അറിയിപ്പ് മെമ്മോ തപാലിൽ അയച്ചിട്ടുണ്ട്. മെമ്മോ തപാലിൽ ലഭിക്കാത്തതും ശാരീരികക്ഷമത കുറഞ്ഞവരുമായ വിദ്യാർഥികൾ ഇതൊരറിയിപ്പായി കണക്കാക്കി അന്നേദിവസം മെഡിക്കൽ ബോർഡ് പരിശോധനക്ക് ഹാജരാകണം.വിദ്യാർഥികൾ യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, ശാരീരികവൈകല്യം സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടുകൾ, തപാലിൽ ലഭിച്ച അറിയിപ്പ് മെമ്മോ എന്നിവയുമായി പരിശോധനക്ക് ഹാജരാകേണ്ടതാണ്. മെഡിക്കൽ പരിശോധനക്ക് നേരിട്ട് ഹാജരാകാത്ത വിദ്യാർഥികളെ ഭിന്നശേഷി സംവരണവിഭാഗത്തിൽ ഉൾപ്പെടുത്തില്ല.കേൾവി സംബന്ധമായി വൈകല്യമുള്ള വിദ്യാർഥികൾ സർക്കാർ മെഡിക്കൽ കോളജിൽനിന്നുള്ള ആഡിയോഗ്രാം റിപ്പോർട്ട് ഹാജരാക്കണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 7:55 PM GMT Updated On
date_range 2017-08-14T01:25:21+05:30ബി.എസ്സി നഴ്സിങ്, പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം ആരംഭിച്ചു
text_fieldsNext Story