ബി.എസ്സി നഴ്സിങ്, പാരാമെഡിക്കല്‍ സ്പെഷല്‍ അലോട്ട്മെന്റ്
text_fieldsതിരുവനന്തപുരം: ബി.എസ്സി നഴ്സിങ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും പുതിയ കോളജ് ഓപ്ഷന് സമര്‍പ്പണവും www.lbscentre.kerala.gov.in വെബ്സൈറ്റ് വഴി ഡിസംബര്‍ 10 മുതല്‍ 13 വരെ നടത്താം. അലോട്ട്മെന്റ് ഡിസംബര്‍ 15ന് പ്രസിദ്ധീകരിക്കും.
എല്‍.ബി.എസ് നടത്തിയ മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം നേടിയ അപേക്ഷകര്‍ സ്പെഷല്‍ അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചുള്ള പുതിയ എന്‍.ഒ.സി രജിസ്ട്രേഷന് സമയത്ത് അപ്ലോഡ് ചെയ്യണം. വിവരങ്ങള്‍ക്ക്: 0471 2560363, 2560364.ബി.എസ്സി നഴ്സിങ്, പാരാമെഡിക്കല്‍

