
ബി.എസ്സി നഴ്സിങ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സ്: സ്പെഷൽ ഓൺലൈൻ അലോട്ട്മെൻറ്
text_fieldsതിരുവനന്തപുരം: ബി.എസ്സി നഴ്സിങ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷനും അലോട്ട്മെൻറും നടത്തുന്നു. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മാത്രമായി ഡിസംബർ 17നും ജനറൽ വിഭാഗക്കാർക്ക് (എല്ലാ വിഭാഗക്കാർക്കും) 19നുമാണ്. 17ന് അലോട്ട്മെൻറിൽ പങ്കെടുക്കേണ്ടവർ 16നും 19ന് പങ്കെടുക്കേണ്ടവർ 18നും കോളജ് ഓപ്ഷൻ നൽകി രജിസ്റ്റർ ചെയ്യണം. ഓൺലൈനായിട്ടാകും അലോട്ട്മെൻറ്.
അതത് ദിവസം രജിസ്റ്റർ ചെയ്തിട്ടുള്ളവരെ മാത്രമേ അലോട്ട്മെൻറിന് പരിഗണിക്കൂ. സ്വാശ്രയ കോളജുകളിൽ പ്രവേശനം നേടിയവർക്ക് എൻ.ഒ.സി നിർബന്ധമാണ്. അലോട്ട്മെൻറ് ലഭിച്ചവർ ഫീസ് അടച്ച് നിശ്ചിത തീയതിക്കുള്ളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
