തിരുവനന്തപുരം: ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്േട്രഷനിൽ മൂന്നുവർഷത്തെ ബി.എസ്സി ബിരുദപഠനത്തിനായി ദേശീയതലത്തിൽ നടക്കുന്ന പൊതുപ്രവേശന പരീക്ഷക്ക് ഏപ്രിൽ 10നകം അപേക്ഷിക്കണം. പ്രവേശനപരീക്ഷ ഏപ്രിൽ 28-ന് നടക്കും.
തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളാണ്. നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജിയാണ് പരീക്ഷ നടത്തുന്നത്. പ്ലസ് ടുവാണ് അടിസ്ഥാനയോഗ്യത. ഇപ്പോൾ 12-ാം ക്ലാസിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ പരീക്ഷ ജയിച്ചതിെൻറ സാക്ഷ്യപത്രം സെപ്റ്റംബർ 30-നകം ഹാജരാക്കണം.
അപേക്ഷകർക്ക് 2018 ജൂൈല ഒന്നിന് 22 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. കേരളത്തിലെ നാല് സ്ഥാപനങ്ങളുൾപ്പെടെ രാജ്യത്തെ 51 ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് ഈ പരീക്ഷ വഴിയാണ് പ്രവേശനം. വിശദവിവരങ്ങൾ www.nchm.nic.in വെബ്സൈറ്റിൽ. 800 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികവിഭാഗക്കാർക്കും അംഗപരിമിതിയുള്ളവർക്കും 400 രൂപ.