Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
scouts and guides
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബിരുദപ്രവേശനത്തിന്​...

ബിരുദപ്രവേശനത്തിന്​ ബോണസ്​ മാർക്ക് അനുവദിച്ചു; സ്​കൗട്ട്​, ഗൈഡ്​ വിദ്യാർഥികൾക്ക്​ ആശ്വാസം

text_fields
bookmark_border

ക​ൽ​പ​റ്റ: സ്​​കൗ​ട്ട്​ ആ​ൻ​ഡ്​ ഗൈ​ഡ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക്ക്​ വി​രാ​മ​മി​ട്ട്​ ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ന്​ ബോ​ണ​സ്​ മാ​ർ​ക്ക്​ അ​നു​വ​ദി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. സം​സ്ഥാ​ന​ത്തെ എ​ല്ലാ കോ​ള​ജു​ക​ളി​ലെ​യും ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​ന് സ്കൗ​ട്ട്സ്, ഗൈ​ഡ്സ്, റോ​വ​ർ, റേ​ഞ്ച​ർ എ​ന്നി​വ​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ത​ല​ത്തി​ൽ രാ​ജ്യ​പു​ര​സ്‌​കാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​/​ന​ന്മ​മു​ദ്ര സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​വ​ർ​ക്ക് 15 മാ​ർ​ക്ക് ബോ​ണ​സാ​യി ന​ൽ​കി​യാ​ണ്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു​വേ​ണ്ടി ഗ​വ​ർ​ണ​ർ ഉ​ത്ത​ര​വി​ട്ട​ത്.

അ​തേ​സ​മ​യം, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല അ​ട​ക്ക​മു​ള്ള​വ ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ദീ​ർ​ഘി​പ്പി​ക്കു​ക​യും സോ​ഫ്​​​റ്റ്​​വെ​യ​റി​ൽ ബോ​ണ​സ്​ മാ​ർ​ക്കി​ന്​ ഒാ​പ്​​ഷ​ൻ ന​ൽ​കാ​നു​ള്ള അ​വ​സ​രം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്​​താ​ലേ നി​ല​വി​ലെ സ്​​കൗ​ട്ട്​ ആ​ൻ​ഡ്​​ ഗൈ​ഡ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ​പ്ര​യോ​ജ​നം ല​ഭി​ക്കു​ക​യു​ള്ളൂ.

അ​തി​നു​ള്ള ന​ട​പ​ടി​യും ഉ​ട​ൻ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ആ​വ​ശ്യം. ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ന്​ ബോ​ണ​സ്​ പോ​യ​ൻ​റ്​ ക​ണ​ക്കാ​ക്കു​ന്ന​തി​ൽ സ്​​കൗ​ട്ട്​ ആ​ൻ​ഡ്​​ ഗൈ​ഡി​നെ പ​രി​ഗ​ണി​ക്കാ​ത്ത​ത്​ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​യി​രു​ന്നു.

എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ഓ​​ട്ടോ​ണ​മ​സ്​ കോ​ള​ജു​ക​ളി​ലും ബോ​ണ​സ്​ മാ​ർ​ക്ക്​ ന​ൽ​കാ​മെ​ന്ന ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ആ​വ​ശ്യം. ഇ​താ​ണ്​ ഇ​പ്പോ​ൾ പ​രി​ഗ​ണി​ച്ച​ത്.

Show Full Article
TAGS:Bonus mark
News Summary - Bonus marks granted for admission; Relief for Scout and Guide students
Next Story