Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷ; 11,12 ക്ലാസ് വിദ്യാർഥികൾ രണ്ട് ഭാഷകൾ പഠിക്കണം
text_fieldsbookmark_border
ന്യൂഡൽഹി: പുതിയ വിദ്യാഭ്യാസ നയത്തിന് (എൻ.ഇ.പി)അനുസൃതമായി 2024ലെ അക്കാദമിക വർഷം പാഠപുസ്തകങ്ങൾ വികസിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. വിദ്യാഭ്യാസ വകുപ്പാണ് പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രഖ്യാപിച്ചത്.
ഇതു പ്രകാരം 11, 12 ക്ലാസുകളിലെ വിദ്യാർഥികൾ രണ്ട് ഭാഷകൾ പഠിക്കണമെന്നും അതിലൊന്ന് ഇന്ത്യൻ ആയിരിക്കണമെന്നും നിർബന്ധമുണ്ട്. വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷകൾ നടത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഏത് പരീക്ഷക്കാണോ മികച്ച സ്കോർ ലഭിക്കുന്നത് അത് വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാം. ഇതിനെല്ലാം പുറമെ, 11,12 ക്ലാസുകളിലെ വിഷയങ്ങൾ പ്രത്യേക സ്ട്രീമുകളിൽ ഒതുക്കാതെ വിദ്യാർഥികൾക്ക് അവരുടെ സ്വന്തം നിലക്ക് തെരഞ്ഞെടുക്കാനുമുള്ള സൗകര്യവുമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

