Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബയോടെക്നോളജി പി.ജി;...

ബയോടെക്നോളജി പി.ജി; ഗവേഷണ പഠനങ്ങൾക്ക് ‘ഗാട്ട്-ബി, ബെറ്റ്

text_fields
bookmark_border
ബയോടെക്നോളജി പി.ജി; ഗവേഷണ പഠനങ്ങൾക്ക് ‘ഗാട്ട്-ബി, ബെറ്റ്
cancel
camera_alt

സർഗാത്മക ചിത്രം

കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ബയോടെക്നോളജി/അനുബന്ധ മേഖലകളിൽ ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനത്തിനായുള്ള ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്- ബയോടെക്നോളജി (ഗാട്ട്-ബി-2026); ബയോ ടെക്നോളജി, ലൈഫ് സയൻസ് മേഖലകളിൽ ‘ഡിബിറ്റി’ ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിനായുള്ള ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബെറ്റ്-2026) എന്നീ ദേശീയതല പരീക്ഷകൾ മേയ് 17ന് നടത്തും.

‘ഗാട്ട്-ബി’ രാവിലെ 9 മുതൽ ഉച്ച 12 മണിവരെയും ‘ബെറ്റ്’ ഉച്ചക്കുശേഷം മൂന്നു മുതൽ ആറു മണിവരെയുമാണ്. കമ്പ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടിവ് ടെസ്റ്റിൽ മൾട്ടിപ്ൾ ചോയ്സ് ചോദ്യങ്ങളാണുണ്ടാവുക. പരീക്ഷകളുടെ ഘടന, സിലബസ്, പരീക്ഷാകേന്ദ്രങ്ങൾ, പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ https://exams.nta.nic.in/gat-bet, www.rcb.res.in, https://dbt.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

അപേക്ഷ/പരീക്ഷാ ഫീസ് 1300 രൂപ. പട്ടികജാതി/വർഗം, ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് 650 രൂപ മതി. ഗാട്ട് ബി, ബെറ്റ് എന്നീ രണ്ട് പരീക്ഷകളിലും പങ്കെടുക്കുന്നതിന് 2600 രൂപയാണ് ഫീസ്. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 1300 രൂപ. വിവരണ പത്രികയിലെ നിർദേശങ്ങൾ പാലിച്ച് ഓൺലൈനിൽ ഏപ്രിൽ ഒമ്പത് വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെയും ഫരീദാബാദിലെ റീജനൽ സെന്റർ ഫോർ ബയോടെക്നോളജിയുടെയും സംയുക്താഭിമുഖ്യത്തിൽ നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. പരീക്ഷകൾ സംബന്ധമായ അന്വേഷണങ്ങൾക്ക് dbt@nta.ac.in എന്ന ഇ-മെയിലും 011-40759000 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:researchbiotechnology coursesPost GraduationFellowships
News Summary - Biotechnology PG; ‘GAT-B, BET’ for research studies
Next Story