Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബി.ഡി.എസ് രണ്ടാം മോപ്...

ബി.ഡി.എസ് രണ്ടാം മോപ് അപ്: ഓപ്ഷൻ കൺഫർമേഷൻ നാളെ വരെ

text_fields
bookmark_border
ബി.ഡി.എസ് രണ്ടാം മോപ് അപ്: ഓപ്ഷൻ കൺഫർമേഷൻ നാളെ വരെ
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ ഡെൻറൽ കോളജുകളിലെ ബി.ഡി.എസ് കോഴ്സുകളിൽ രണ്ടാംഘട്ട ഓൺലൈൻ മോപ് അപ് അലോട്ട്മെൻറിന്​ ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള മോപ് അപ് അലോട്ട്മെൻറിലേക്കുള്ള ഓപ്ഷൻ നടപടികൾക്കുള്ള സമയം ഇൗമാസം 12വരെ നീട്ടി.

മോപ് അപ് അലോട്ട്മെൻറിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ www.cee.kerala.gov.in വെബ്സൈറ്റിലെ 'KEAM 2020 - Candidate Portal' ലിങ്ക് ക്ലിക്ക് ചെയ്ത് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ, പാസ്​വേഡ്​ എന്നിവ രേഖപ്പെടുത്തി ഹോം പേജിൽ പ്രവേശിച്ചശേഷം ഹോം പേജിൽ ലഭ്യമായ 'Option Confirmation' മെനുവിൽ ക്ലിക്ക് ചെയ്ത് 12ന്​ വൈകീട്ട് മൂന്ന്​ വരെ ഓൺലൈനായി ഓപ്ഷനുകൾ കൺഫർമേഷൻ നടത്താം.

ഉയർന്ന ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ചെയ്യാനും ആവശ്യമില്ലാത്തവ റദ്ദ് ചെയ്യാനുമുള്ള സൗകര്യവും ലഭ്യമാണ്. 14ന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് സംബന്ധിച്ച വിശദ വിവരങ്ങൾ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്​സൈറ്റിൽ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bds admissionOption Confirmation
News Summary - BDS Second Mop Up: Option Confirmation till tomorrow
Next Story