ബി.ആർക്ക്: യോഗ്യതാ പരീക്ഷ മാർക്കും നാറ്റാ സ്കോറും ഓൺലൈനായി സമർപ്പിക്കണം
text_fieldsതിരുവനന്തപുരം: ബി.ആർക്കിന് അപേക്ഷിച്ച നാറ്റാ ടെൽ യോഗ്യരായ വിദ്യാർഥികൾ നാറ്റാ-2020 സ്കോറും യോഗ്യതാ പരീക്ഷയിൽ (പ്ലസ് ടു/തത്തുല്യം) ലഭിച്ച ആകെ മാർക്കും www.cee.kerala.gov.in സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം.
നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ പരീക്ഷയിൽ ലഭിച്ച സ്കോറിനും യോഗ്യതാ പരീക്ഷയിൽ (പ്ലസ് ടു/തത്തുല്യം) ലഭിച്ച മാർക്കിനും തുല്യ പരിഗണന നൽകി പ്രവേശനപരീക്ഷാ കമീഷണർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിെൻറ അടിസ്ഥാനത്തിലാണ് പ്രവേശനം.
'KEAM 2020-Candidate Portal' എന്ന ലിങ്കിലൂടെ അപേക്ഷാ നമ്പർ, പാസ്വേഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിച്ചശേഷം 'Mark Submission for B.Arch' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് നാറ്റാ- 2020 സ്കോറും യോഗ്യതാ പരീക്ഷയിൽ (പ്ലസ് ടു/തത്തുല്യം) ലഭിച്ച മാർക്കും സമർപ്പിക്കാം.
രേഖകൾ അപ്ലോഡ് ചെയ്യുന്നതിനും 22 മുതൽ 26 വൈകീട്ട് നാലുവരെ വെബ്സൈറ്റിൽ സൗകര്യമുണ്ട്. ഹെൽപ്ലൈൻ: 0471-2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.