കാലിക്കറ്റില്‍ ബാര്‍കോഡിങ് സംവിധാനത്തിലുള്ള പി.ജി മൂല്യനിര്‍ണയ ക്യാമ്പിന് ഒരുക്കം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവന് ബാര്‍കോഡിങ് സംവിധാനം നടപ്പാക്കിയ ശേഷമുള്ള ആദ്യ പി.ജി കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 14 കേന്ദ്രങ്ങളിലായി മേയ് രണ്ടാംവാരം നടക്കും. മേയ് എട്ടിന് വിദൂരവിദ്യാഭ്യാസ വിഭാഗം ക്യാമ്പും ഒമ്പതിന് െറഗുലര്‍ ക്യാമ്പും തുടങ്ങും. െറഗുലറില് 72 ഉം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 24 ക്യാമ്പുകളും നടക്കും.
മേയ് 15നകം പൂര്‍ത്തിയാക്കി 17നകം ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമമെന്ന് പരീക്ഷ കണ്ട്രോളര് ഡോ. ഗോഡ്വിന് സാംരാജ് പറഞ്ഞു. 60000ത്തോളം വിദ്യാര്‍ഥികള്‍ എഴുതുന്ന വിവിധ വിഷയങ്ങളിലുള്ള പി.ജി പരീക്ഷകള്‍ 219 കോളജുകളിലായാണ് നടക്കുന്നത്. ഏപ്രിൽ 17ന് തുടങ്ങിയ പരീക്ഷ 28ന് പൂര്‍ത്തിയാകും. ബാര്‍കോഡിങ് സമ്പ്രദായത്തിലുള്ള പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ തപാല്‍വകുപ്പ് മുഖേന പരീക്ഷാകേന്ദ്രങ്ങളില്‍ നിന്ന് പരീക്ഷഭവനില്‍ മേയ് മൂന്ന് മുതല്‍ സ്വീകരിക്കും.
തുടര്‍ന്ന് ഫാള്‍സ് നമ്പറിങ് നടത്തി ഉത്തരക്കടലാസുകള്‍ അതത് ക്യാമ്പ് ചെയര്മാന്മാര്ക്ക് കൈമാറും. ക്യാമ്പില്‍ അധ്യാപകര്‍ മാര്‍ക്ക് എന്റർ ചെയ്ത് കഴിഞ്ഞാല്‍ പരീക്ഷാഭവന് ജീവനക്കാര്‍ ഉത്തരക്കടലാസുകള്‍ പരിശോധിച്ച് മാര്‍ക്ക് എന്‍ട്രി നടത്തും. മൂല്യനിര്‍ണയത്തിലും മാര്‍ക്ക് രേഖപ്പെടുത്തുന്നതിലും അപാകതയുണ്ടാകാതിരിക്കാനാണിത്.
ബാര്‍കോഡിങ് സമ്പ്രദായത്തിലൂടെ ബി.എഡ്, എം.എഡ്, എല്‍.എല്‍.ബി പരീക്ഷകള്‍ മുമ്പ് പരീക്ഷാഭവന് വിജയകരമായി നടത്തിയിട്ടുണ്ട്. എന്നാല്‍, പി.ജി പരീക്ഷ നടത്തിപ്പും മൂല്യനിര്‍ണയവും ആദ്യമായാണ്. വിവിധ പരീക്ഷകളിലായി ഇതിനകം 30,000 ഉത്തരക്കടലാസുകള്‍ ബാര്‍കോഡിങ് നടത്തിയതിന്റെ അനുഭവ സമ്പത്തുമായാണ് പി.ജി പരീക്ഷയിലും നൂതനരീതി നടപ്പാക്കുന്നത്.
അധ്യാപകരുടെ നിസ്സഹകരണം തടയാന്‍ മുന്‍കരുതല്‍
തേഞ്ഞിപ്പലം: ബാര്‍കോഡിങ് സമ്പ്രദായം നടപ്പാക്കി പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും വേഗത്തിലാക്കാന്‍ സര്‍വകലാശാല നടപടികള്‍ തുടരുമ്പോള്‍ അധ്യാപകരുടെ നിസ്സഹകരണം തടയാന്‍ മുന്‍കരുതല്‍. അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനാപ്രതിനിധികളുടെ യോഗം വിളിച്ച് സഹകരണം ഉറപ്പാക്കിയാണ് പരീക്ഷാഭവന്റെ നീക്കം. പ്രിന്‍സിപ്പല്‍മാര്‍, ക്യാമ്പ് ചെയര്മാന്മാര്, ചീഫ് സൂപ്രണ്ടുമാര്‍, അധ്യാപകര്‍, പരീക്ഷാഭവന് ജീവനക്കാര്‍ എന്നിവരുമായി കൃത്യമായ ആശയവിനിയം നടത്തിയാണ് പുതിയ സംവിധാനത്തിലൂടെയുള്ള പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണയ ഒരുക്കവും മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാലും അധ്യാപകര്‍ ക്യാമ്പില്‍ നിന്ന് അകാരണമായി വിട്ടുനിന്നാല്‍ വിശദീകരണം തേടും. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് പരീക്ഷാകണ്‍ട്രോളര്‍ വ്യക്തമാക്കി. തയാറെടുപ്പിനൊടുവില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പിലേക്ക് നീങ്ങവേ അധ്യാപകര്‍ക്കും പരീക്ഷാഭവന് ജീവനക്കാര്‍ക്കും പരിശീലനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

