Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാംഗ്ലൂർ പ്രസിഡൻസി യൂനിവേഴ്സിറ്റി അഡ്മിഷൻ മേള 25ന് കൊച്ചിയിൽ

text_fields
bookmark_border
ബാംഗ്ലൂർ പ്രസിഡൻസി യൂനിവേഴ്സിറ്റി അഡ്മിഷൻ മേള 25ന് കൊച്ചിയിൽ
cancel

കൊച്ചി: രാജ്യത്തെ മുൻനിര സ്വകാര്യ സർവകലാശാലകളിൽ ഒന്നായ ബാംഗ്ലൂർ പ്രെസിഡൻസി യൂണിവേഴ്സിറ്റിയിലേക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായി കേരളത്തിൽ സ്പോട്ട് അഡ്മിഷൻ ഡ്രൈവ് 25ന് കൊച്ചിയിൽ നടക്കും. മികച്ച അക്കാദമിക് നിലവാരവും പ്ലേസ്‌മെന്റ് റെക്കോർഡുമുള്ള പ്രെസിഡൻസി യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സർവകലാശാലാ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും അഡ്മിഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ അർഹരായ വിദ്യാർത്ഥികൾക്ക് ആകർഷകമായ സ്കോളർഷിപ്പുകളും ലഭ്യമാണ്.

പ്രധാന കോഴ്സുകൾ: ബി.ടെക് (സി.എസ്.ഇ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി), ബി.ബി.എ, ബി.കോം, ബി.എ എൽ.എൽ.ബി, ബി.ഡിസ് (B.Des), ബി.സി.എ, ബി.എസ്.സി തുടങ്ങിയ ബിരുദ കോഴ്സുകളിലേക്കും എം.ബി.എ, എം.ടെക്, എം.എസ്.സി എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമാണ് പ്രവേശനം.

ജൂലൈ 25ന് കൊച്ചി കെ.പി ഗ്രാൻഡെ ഹോട്ടലിൽവെച്ചാണ് അഡ്മിഷൻ ഡ്രൈവ്. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് അഡ്മിഷൻ ഡ്രൈവ് നടക്കുക. സ്പോട്ട് അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പത്താം ക്ലാസ്സിലെയും പ്ലസ്ടുവിലെയും മാർക്ക് ലിസ്റ്റുകൾ സഹിതം എത്തേണ്ടതാണ്. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: 8592996664

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bangalore Presidency University Admission Fair to be held in Kochi on 25th
Next Story