ജാമിഅ ഹംദർദിൽ ബിരുദം, ബിരുദാനന്തര ബിരുദം
text_fieldsസർക്കാർ എയ്ഡഡ് കൽപിത സർവകലാശാലയായ ന്യൂഡൽഹിയിലെ ജാമിഅ ഹംദർദ് 2026-27 വർഷത്തെ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വൈവിധ്യമാർന്ന നിരവധി വിഷയങ്ങളിലാണ് പഠനാവസരം. നാക് എ പ്ലസ് ഗ്രേഡ് അക്രഡിറ്റേഷനുള്ള രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണിത്.
കോഴ്സുകൾ ● ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സി.എസ്.ഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇ.സി ഫുഡ് ടെക്നോളജി, എം.ടെക്- സി.എസ്.ഇ, സൈബർ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, ഡേറ്റാ സയൻസ്, ഫുഡ് ടെക്നോളജി ബയോടെക്നോളജി, ബി.സി.എ, എം.സി.എ.
→ ബി.എസ്സി (ഓണേഴ്സ്)- കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടേഷനൽ മാത്തമാറ്റിക്സ്, ഫിസിക്സ്, ബയോമെഡിക്കൽ സയൻസ്, ബയോകെമിസ്ട്രി, ബയോ ടെക്നോളജി, ബോട്ടണി, കെമിസ്ട്രി, ക്ലിനിക്കൽ റിസർച്, ടോക്സിക്കോളജി, ഫോറസ്ട്രി, മെറ്റീരിയൽ സയൻസ് ആൻഡ് നാനോ ടെക്നോളജി.
→ എം.എസ്സി- കമ്പ്യൂട്ടേഷനൽ ആൻഡ് സിസ്റ്റം ബയോളജി, ബയോ ഇൻഫർമാറ്റിക്സ്, ബയോകെമിസ്ട്രി, ബയോ ടെക്നോളജി, ബോട്ടണി, കെമിസ്ട്രി, ടോക്സിക്കോളജി, ക്ലിനിക്കൽ റിസർച്, ഫോറൻസിക് സയൻസ്, ഫാർമാകോ വിജിലൻസ്, മൈക്രോബയോളജി, ബയോ മെഡിക്കൽ സയൻസ്, മെഡിക്കൽ വയറോളജി, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ന്യൂട്രിഷ്യൻ ആൻഡ് ഡയറ്റിക്സ്, എൻവ. സയൻസസ്.
→ ബി.എ (ഓണേഴ്സ്)- ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഇസ്ലാമിക് സ്റ്റഡീസ്, പൊളിറ്റിക്സ് ആൻഡ് ഗവേണൻസ്, പബ്ലിക് പോളിസി, ഇന്റർനാഷനൽ സ്റ്റഡീസ് ആൻഡ് ഗ്ലോബൽ പൊളിറ്റിക്സ്, ഇംഗ്ലീഷ്, അപ്ലൈഡ് ടെക്നോളജി.
→ എം.എ -ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഇസ്ലാമിക് സ്റ്റഡീസ്, ഹ്യൂമൻ റൈറ്റ്സ്, ഇന്റർനാഷനൽ സ്റ്റഡീസ്, പൊളിറ്റിക്സ് ആൻഡ് ഗവേണൻസ്, പബ്ലിക് പോളിസി, ഫെഡറൽ സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്.
→ ബി.എ.എൽഎൽ.ബി (5 വർഷ ഇന്റഗ്രേറ്റഡ് കോഴ്സ്), എൽഎൽ.എം-കോൺസ്റ്റിറ്റ്യൂഷനൽ ലോ, കൊമേഴ്സ്യൽ ലോ.
→ ബി.ബി.എ/ബി.എ (ഓണേഴ്സ്)- ഹോട്ടൽ മാനേജ്മെന്റ്, ബി.കോം, ബി.എം.എസ് (ഓണേഴ്സ്)- ഹെൽത്ത് കെയർ മാനേജ്മെന്റ്.
→ എം.ബി.എ, എം.ബി.എ- ഹെൽത്ത് കെയർ ആൻഡ് ഹോസ്പിറ്റൽ മാനേജ്മെന്റ്, ഫാമസ്യൂട്ടിക്കൽ മാനേജ്മെന്റ്.
→ ഡി.ഫാം, ബി.ഫാം, എം.ഫാം- ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്സ്, ഫാർമക്കോളജി, ഫാർമാകോഗ്നസി, ഫാർമസി പ്രാക്ടീസ്, ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്, ഫാർമസ്യൂട്ടിക്കൽ ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽ അനലിസിസ്.
മറ്റു കോഴ്സുകൾ, പ്രവേശന യോഗ്യത, സെലക്ഷൻ നടപടികൾ, അപേക്ഷ മാർഗനിർദേശങ്ങൾ അടക്കമുള്ള വിവരങ്ങൾ അഡ്മിഷൻ പ്രോസ്പെക്ടസിലും www.jamiahamdard.ac.in എന്ന വെബ്സൈറ്റിലും ലഭിക്കും. എം.ബി.എ, എം.എസ് സി നഴ്സിങ് കോഴ്സുകൾക്ക് മാർച്ച് 31 വരെയും മറ്റെല്ലാ കോഴ്സുകൾക്കും മേയ് 31 വരെയും അപേക്ഷ സ്വീകരിക്കും. അന്വേഷണങ്ങൾക്ക് ഇ-മെയിൽ admissions@jamiahamdard.ac.in. ഫോൺ: 7042519257, 9205774417, 9266777157.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

