ബി.ടെക്​​ പരീക്ഷ ജയിക്കാൻ കുറഞ്ഞ മാർക്ക്​ 40 ആക്കി കുറച്ചു; ഇ​േൻറണൽ മിനിമം ഒഴിവാക്കി

  •  ബിരുദം നേടാനുള്ള ക്രെഡിറ്റുകളുടെ എണ്ണം 162 ആക്കി കുറച്ചു

13:01 PM
11/06/2019

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ​ൻ​ജി​നീ​യ​റി​ങ്​ പ​രീ​ക്ഷ​യി​ൽ ജ​യി​ക്കാ​ൻ ഓ​രോ വി​ഷ​യ​ത്തി​നും വേ​ണ്ട മി​നി​മം മാ​ർ​ക്ക് 45ൽ​നി​ന്ന് 40 ആ​യി കു​റ​ച്ചു. ഇ​േ​ൻ​റ​ണ​ൽ പ​രീ​ക്ഷ​ക്ക്​ മി​നി​മം മാ​ർ​ക്ക് വേ​ണം എ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി. അ​ഖി​ലേ​ന്ത്യ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ (എ.​െ​എ.​സി.​ടി.​ഇ) മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ് മാ​ർ​ക്ക് കു​റ​ച്ച​തെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഒ​രു സെ​മ​സ്​​റ്റ​റി​ൽ പ​ര​മാ​വ​ധി അ​ഞ്ച്​ തി​യ​റി, ര​ണ്ട്​ ലാ​ബ് കോ​ഴ്സു​ക​ളാ​ണു​ള്ള​ത്. എ​ല്ലാ തി​യ​റി കോ​ഴ്സു​ക​ളു​ടെ സി​ല​ബ​സും പ​ര​മാ​വ​ധി അ​ഞ്ച്​ മൊ​ഡ്യൂ​ളു​ക​ളാ​ക്കി കു​റ​ച്ചു. എ​ല്ലാ പ്രാ​ക്ടി​ക്ക​ൽ കോ​ഴ്സു​ക​ൾ​ക്കും യൂ​നി​വേ​ഴ്​​സി​റ്റി പ​രീ​ക്ഷ നി​ർ​ബ​ന്ധ​മാ​ക്കി. അ​വ​സാ​ന ര​ണ്ട് സെ​മ​സ്​​റ്റ​റു​ക​ളു​ടെ ക്രെ​ഡി​റ്റ് 31 ആ​യി കു​റ​ച്ചു.


എ.​ഐ.​സി.​ടി.​ഇ​യു​ടെ മാ​തൃ​ക ക​രി​ക്കു​ലം അ​ടി​സ്ഥാ​ന​മാ​ക്കി സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​രി​ക്കും. 2019 മു​ത​ൽ​ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക് ബി.​ടെ​ക് ബി​രു​ദം നേ​ടാ​നാ​വ​ശ്യ​മാ​യ ആ​കെ ക്രെ​ഡി​റ്റ് 162 ആ​ക്കി. നേ​ര​ത്തേ 182 ആ​യി​രു​ന്നു. ല​ഭ്യ​മാ​വു​ന്ന അ​ധി​ക​സ​മ​യം സം​രം​ഭ​ക​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഇ​േ​ൻ​റ​ൺ​ഷി​പ്പി​നും ബി.​ടെ​ക് ഓ​ണേ​ഴ്സ് ഡി​ഗ്രി​ക്കും മൈ​ന​ർ കോ​ഴ്സു​ക​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കാം. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ശാ​ഖ​യി​ലെ സ്പെ​ഷ​ലൈ​സേ​ഷ​നാ​ണ് ബി.​ടെ​ക് ഓ​ണേ​ഴ്സ്. അ​വ​സാ​ന ര​ണ്ട് സെ​മ​സ്​​റ്റ​റു​ക​ളി​ൽ കു​റ​ഞ്ഞ​ത് മൂ​ന്ന് വി​ഷ​യ​ങ്ങ​ളി​ൽ 12 ക്രെ​ഡി​റ്റും ഓ​ൺ​ലൈ​നാ​യി കു​റ​ഞ്ഞ​ത് ര​ണ്ട് വി​ഷ​യ​ങ്ങ​ൾ​ക്ക് എ​ട്ട് ക്രെ​ഡി​റ്റും അ​ധി​ക​മാ​യി നേ​ടു​ന്ന​വ​ർ​ക്ക് ബി.​ടെ​ക് ഡി​ഗ്രി​ക്ക് പ​ക​രം ബി.​ടെ​ക് ഓ​ണേ​ഴ്സ് ഡി​ഗ്രി നേ​ടാം. മ​റ്റ് പ​ഠ​ന​ശാ​ഖ​ക​ളി​ലു​ള്ള സ്പെ​ഷ​ലൈ​സേ​ഷ​നാ​ണ് ബി.​ടെ​ക് മൈ​ന​ർ ഡി​ഗ്രി. മൂ​ന്നാം സെ​മ​സ്​​റ്റ​ർ മു​ത​ൽ മൈ​ന​ർ കോ​ഴ്സു​ക​ൾ​ക്ക് ചേ​രാം. അ​ധി​ക​മാ​യി മ​റ്റ് പ​ഠ​ന​ശാ​ഖ​യി​ലെ മൂ​ന്ന് വി​ഷ​യ​ങ്ങ​ളി​ൽ 12 ക്രെ​ഡി​റ്റും ഓ​ൺ​ലൈ​നാ​യി കു​റ​ഞ്ഞ​ത്​ ര​ണ്ട് വി​ഷ​യ​ങ്ങ​ൾ​ക്ക് എ​ട്ട് ക്രെ​ഡി​റ്റും നേ​ടു​ന്ന​വ​ർ​ക്ക് മൈ​ന​ർ ഡി​ഗ്രി കൂ​ടി നേ​ടാം. ഓ​ണേ​ഴ്സ്, മൈ​ന​ർ ബി​രു​ദ​ങ്ങ​ൾ​ക്കു​ള്ള പാ​ഠ്യ​പ​ദ്ധ​തി ബോ​ർ​ഡ് ഒാ​ഫ് സ്​​റ്റ​ഡീ​സു​ക​ൾ നി​ശ്ച​യി​ക്കും. ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​ഭി​രു​ചി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ര​ണ്ടാ​ഴ്​​ച നീ​ളു​ന്ന ഇ​ൻ​ഡ​ക്​​ഷ​ൻ പ്രോ​ഗ്രാ​മോ​ടെ​യാ​യി​രി​ക്കും ക്ലാ​സു​ക​ൾ തു​ട​ങ്ങു​ക. ഇ​തി​നാ​യി ഒ​ന്നാം സെ​മ​സ്​​റ്റ​റി​ലെ ക്രെ​ഡി​റ്റു​ക​ളു​ടെ എ​ണ്ണം 17 ആ​യി നി​​ജ​പ്പെ​ടു​ത്തി.  


 അ​ഞ്ച്, ഏ​ഴ്​ സെ​മ​സ്​​റ്റ​റു​ക​ൾ​ക്കി​ട​യി​ൽ നാ​ലു മാ​സം ഇ​േ​ൻ​റ​ൺ​ഷി​പ്പി​ന്​ ല​ഭി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള അ​സാ​പ്, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ഇ​േ​ൻ​റ​ൺ​ഷി​പ്പി​നാ​യു​ള്ള വെ​ബ്പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ചു. സ്​​റ്റാ​ർ​ട്ട​പ്പു​ക​ൾ തു​ട​ങ്ങാ​നും ഇ​േ​ൻ​റ​ൺ​ഷി​പ്​​ പൂ​ർ​ത്തി​യാ​ക്കാ​നും വേ​ണ്ടി കോ​ഴ്​​സി​ന്​ ഇ​ട​വേ​ള അ​വ​സ​ര​വും ന​ൽ​കും. ക​ലാ-​കാ​യി​ക, എ​ൻ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സെ​മി​നാ​റു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും എം.​ഒ.​ഒ.​സി (മൂ​ക്) കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കും ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കും. 

Loading...
COMMENTS