ഏഴിമല നാവിക അക്കാദമിയിൽ പ്ലസ് ടുക്കാർക്ക് ബി.ടെക് കേഡറ്റ് എൻട്രി സ്കീമിലേക്ക് അപേക്ഷിക്കാം. നാലു വർഷ കോഴ്സാണിത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 70 ശതമാനം മാർക്കോടെയും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കോടെയുമുള്ള പ്ലസ് ടു/തത്തുല്യമാണ് യോഗ്യത. 2017ലെ ജെ.ഇ.ഇ മെയിൻ പരീക്ഷക്ക് ഹാജരായവർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.
ജെ.ഇ.ഇ മെയിൻ അഖിലേന്ത്യ റാങ്കിെൻറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ബി.ടെക് ബിരുദമാണ് ലഭിക്കുക. അൈപ്ലഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (എക്സിക്യൂട്ടീവ് ബ്രാഞ്ച്), മെക്കാനിക്കൽ എൻജിനീയറിങ് (എൻജിനീയറിങ് ബ്രാഞ്ച്), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻഎൻജിനീയറിങ് (ഇലക്ട്രിക്കൽ ബ്രാഞ്ച്) എന്നീ ബ്രാഞ്ചുകളിലാണ് ബി.ടെക് പഠനം. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് എസ്.എസ്.ബി ഇൻറർവ്യൂ ബംഗളൂരു, ഭോപാൽ, കോയമ്പത്തൂർ, വിശാഖപട്ടണം എന്നീ കേന്ദ്രങ്ങളിലൊന്നിൽ നടക്കും.
2018 ജൂലൈയിൽ തുടങ്ങുന്ന ബാച്ചിലേക്കാണ് പ്രവേശനം. നവംബർ 30നകം അപേക്ഷിക്കണം. www.joinindiannavy.gov.in ൽ Current Events ൽ വിജ്ഞാപനം ലഭിക്കും. ഒാൺലൈനായി അപേക്ഷിക്കുകയും ചെയ്യാം.