ബി സ്കൂൾ ഇന്‍റർനാഷണൽ സ്കോളർഷിപ്പ് പരീക്ഷ 2026 ആരംഭിച്ചു
text_fieldsപ്ലസ് ടു പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിസിനസ് വിദ്യാഭ്യാസത്തിലേക്ക് കടക്കാനുള്ള മികച്ച അവസരമായി ദ ബി സ്കൂൾ ഇന്‍റർനാഷണൽ സ്കോളർഷിപ്പ് പരീക്ഷ 2026 പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 11 മുതൽ അപേക്ഷകൾ സ്വീകരിക്കുന്ന ഈ പരീക്ഷ ഓൺലൈൻ സംവിധാനത്തിലൂടെ എളുപ്പത്തിൽ എഴുതാനാകുന്നതാണ്, അതുവഴി വിദ്യാർത്ഥികൾക്ക് എവിടെയിരുന്നും പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞവർക്ക് യു.കെ ഇന്‍റഗ്രേറ്റഡ് എം.ബി.എ, യു.കെ ബി.ബ.എ തുടങ്ങിയ കോഴ്സുകളും, ഡിഗ്രിക്ക് ശേഷം യു.കെ പി.ജി.ഡി.പി.എം+ എം.ബി.എ പോലുള്ള പ്രോഗ്രാമുകളും ലഭ്യമാണ്.
ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് മെമ്മറി അടിസ്ഥാനമാക്കിയ പഠനം മാത്രം മതിയാകാത്ത സാഹചര്യത്തിൽ, ആപ്ലിക്കേഷൻ സ്കിൽ, അനാലിറ്റിക്കൽ ചിന്ത, തീരുമാന ശേഷി, ക്രിയേറ്റിവിറ്റി, എന്റർപ്രണർഷിപ്പ് മനോഭാവം തുടങ്ങിയ ഉയർന്ന കഴിവുകൾക്ക് പ്രാധാന്യം നൽകുന്ന രീതിയിലാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ബിസിനസ് വിദ്യാഭ്യാസത്തിനുള്ള ആവശ്യകത ഉയരുന്ന പശ്ചാത്തലത്തിൽ, പരമ്പരാഗത പഠനരീതികളുടെ പരിമിതികൾ മറികടക്കാൻ ലക്ഷ്യമിടുന്ന ഈ സ്കോളർഷിപ്പ്, സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും, കുടുംബ ബിസിനസ് വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്കും, മാനേജീരിയൽ തലത്തിലുള്ള കരിയർ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കും ഏറെ അനുയോജ്യമാണ്. താൽപര്യമുള്ളവർ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ www.thebschool.org/ ഫോൺ നമ്പർ വഴിയോ 9846157474 മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

