ബി.ഫാം: സ്പോട്ട് അലോട്ട്മെന്റ്
text_fieldsതിരുവനന്തപുരം: ബി.ഫാം കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുശേഷം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ ഒഴിവുള്ള നാല് സീറ്റുകളിലേക്ക് നവംബർ ഏഴിനും ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജിൽ ഒഴിവുള്ള സീറ്റിലേക്ക് 10നും കോട്ടയം ഗവ. മെഡിക്കൽ കോളജിൽ ഒഴിവുള്ള എട്ട് സീറ്റിലേക്ക് 11നും കോഴിക്കോട് ഗവ. കോളജിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്ക് 12നും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് 13നും അതത് സ്ഥാപനങ്ങളിൽ രാവിലെ 11 മുതൽ സ്പോട്ട് അഡ്മിഷൻ നടക്കും.
കേരള പ്രവേശനപരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച 2025ലെ ബി.ഫാം പ്രവേശന റാങ്ക് പട്ടികയിൽനിന്നാണ് അലോട്ട്മെന്റ് നടത്തുന്നത്. യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ, അസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമേ പരിഗണിക്കൂ.അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അന്നുതന്നെ ഫീസടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. (www.dme.kerala.gov.in)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

