കൊല്ലം: ടി.കെ.എം എൻജിനീയറിങ് കോളജിൽ ബി.ആർക്, എം.ടെക് കോഴ്സുകളിലേക്ക് ഒഴിവുവന്ന ഏതാനും മെറിറ്റ് സീറ്റുകൾ ചൊവ്വാഴ്ച നടത്തുന്ന സ്പോട്ട് അഡ്മിഷൻ വഴി നികത്തും. അർഹരായ വിദ്യാർഥികൾ ഉച്ചക്ക് രണ്ടിന് മുമ്പായി കോളജിൽ നേരിട്ട് ഹാജരാകണം.
ഗവൺമെൻറ്/എയ്ഡഡ് എൻജിനീയറിങ് കോളജിൽ പഠിക്കുന്നവർ ഒഴികെയുള്ളവർ സ്ഥാപന മേലധികാരിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോളജ് വെബ്സൈറ്റ് (www.tkmce.ac.in) സന്ദർശിക്കാം.