ആയുഷ് ബിരുദ കോഴ്സുകൾ; ‘AACCC-UG’ കൗൺസലിങ് രജിസ്ട്രേഷൻ സെപ്റ്റംബർ ഒന്ന് മുതൽ
text_fieldsആയുഷ് (ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി) ബിരുദ കോഴ്സുകളിലേക്കുള്ള ‘AACCC-UG’ ഓൺലൈൻ കൗൺസലിങ് രജിസ്ട്രേഷൻ സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. മൂന്ന് റൗണ്ട് അലോട്ട്മെന്റ് നടപടികൾക്ക് പുറമെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്ട്രേ വേക്കൻസി റൗണ്ട് പ്രവേശനവുമുണ്ടാവും. 15 ശതമാനം ഓൾ ഇന്ത്യ ക്വോട്ടാ സീറ്റുകളിലും സെൻട്രൽ വാഴ്സിറ്റികൾ/നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, കൽപിത സർവകലാശാലകൾ എന്നിവിടങ്ങളിലെ നൂറുശതമാനം സീറ്റുകളിലുമാണ് പ്രവേശനം. കൗൺസലിങ്, ചോയിസ് ഫില്ലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകൾ www.aaccc.gov.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘നീറ്റ്-യു.ജി 2023’ൽ യോഗ്യത നേടിയവർക്ക് കൗൺസലിങ്ങിൽ പങ്കെടുക്കാം. 2023-24 വർഷത്തെ കൗൺസലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകൾ ചുവടെ:
ഒന്നാം റൗണ്ട് രജിസ്ട്രേഷൻ/ഫീസ് പേമെന്റ് സെപ്റ്റംബർ 1-4 വരെ. രണ്ട് മുതൽ നാലുവരെ ചോയിസ് ഫില്ലിങ്/ലോക്കിങ്, സെപ്റ്റംബർ ഏഴിന് ആദ്യ സീറ്റ് അലോട്ട്മെന്റ്. 8-13 വരെ റിപ്പോർട്ടിങ്. രണ്ടാം റൗണ്ട് രജിസ്ട്രേഷൻ/ഫീസ് പേമെന്റ് സെപ്റ്റംബർ 20-24 വരെ. 21-24 തീയതികളിൽ ചോയിസ് ഫില്ലിങ്/ലോക്കിങ്, അലോട്ട്മെന്റ് 27ന്, റിപ്പോർട്ടിങ് 28 മുതൽ ഒക്ടോബർ അഞ്ചുവരെ.
മൂന്നാം റൗണ്ടിലേക്കുള്ള രജിസ്ട്രേഷൻ/ഫീസ് പേമെന്റ് ഒക്ടോബർ 12-15 വരെ. ചോയിസ് ഫില്ലിങ്/ലോക്കിങ് 13-15നകം. അലോട്ട്മെന്റ് 18ന്. റിപ്പോർട്ടിങ് 19-26വരെ. നവംബർ നാലിന് സീറ്റ് അലോട്ട്മെന്റ്. റിപ്പോർട്ടിങ് 4-11 വരെ. പ്രവേശന നടപടികളടക്കം കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും www.aaccc.gov.inൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

