കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഏറ്റുമാനൂർ (കോട്ടയം) േമഖല കേന്ദ്രം നടത്തുന്ന ഏകവർഷ ആയുർവേദ പഞ്ചകർമ ആൻഡ് ഇൻറർനാഷനൽ സ്പാ തെറപ്പി കോഴ്സ് പ്രവേശനത്തിന് പ്ലസ് ടു, ബിരുദക്കാർക്ക് ഇപ്പോൾ അപേക്ഷിക്കാം.
ജൂൺ 18വരെ അപേക്ഷ സ്വീകരിക്കും. രണ്ട് സെമസ്റ്ററുകളായുള്ള ഒരുവർഷത്തെ ഫുൾടൈം കോഴ്സ് ജൂണിൽ ആരംഭിക്കും. 20 പേർക്കാണ് പ്രവേശനം. പ്രായം 17 വയസ്സ് തികയണം. 30 വയസ്സ് കവിയാനും പാടില്ല. അപേക്ഷ ഫീസ് 300രൂപ. എസ്.സി/എസ്.ടികാർക്ക് 100രൂപ മതി.അപേക്ഷ ഒാൺലൈനായി www.ssus.ac.in അല്ലെങ്കിൽ www.ssusonline.org യിൽ ജൂൺ 18നകം സമർപ്പിക്കണം.
അതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. അപേക്ഷയുടെ പ്രിൻറൗട്ട് ബന്ധപ്പെട്ട രേഖകൾ സഹിതം വാഴ്സിറ്റിയുടെ ഏറ്റുമാനൂർ മേഖല കേന്ദ്രം ഡയറക്ടർക്ക് അയച്ചുകൊടുക്കണം. യോഗ്യത പരീക്ഷയുടെ (പ്ലസ് ടു) മെറിറ്റ് (50 മാർക്ക്), ഫിസിക്കൽ ഫിറ്റ്നസ് (10 മാർക്ക്), ഇൻറർവ്യൂവിലെ മികവ് (40 മാർക്ക്) എന്ന അനുപാതത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കിയാണ് പ്രവേശനം. അഡ്മിഷൻ ലഭിക്കുന്നവർ ട്യൂഷൻ ഫീസായി 20,000 രൂപയും സ്പെഷ്ൽ ഫീസായി 3000രൂപയും കോഷൻ ഡിപ്പോസിറ്റായി 500 രൂപയും മറ്റിനങ്ങളിലായി 1450 രൂപയും അടയ്ക്കണം. കൂടുതൽ വിവരങ്ങൾ www.ssus.ac.inൽ ലഭിക്കും.