കണ്ണൂർ സർവകലാശാലയിൽ അസോ. പ്രഫസർ ഒഴിവ്
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിൽ പുതുതായി ആരംഭിക്കുന്ന പി.ജി.ഡി.ഡി.എസ് പ്രോഗ്രാമിലേക്ക് രണ്ടുവർഷ കാലാവധി വ്യവസ്ഥയിൽ അസോ. പ്രഫസറുടെ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെയായി നീട്ടി. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
നീലേശ്വരം കാമ്പസിൽ പുതുതായി ആരംഭിക്കുന്ന എം.കോം ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ റാങ്ക് പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷുവർ ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്റ്റ് 27ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 9847859018, 9400619109.
യു.ജി പ്രവേശനം: തിരുത്തലുകള്‍ക്ക് അപേക്ഷിക്കാം
2022 -23 അധ്യയന വര്‍ഷം അഫിലിയേറ്റഡ് കോളജുകളിലെ യു.ജി പ്രവേശനത്തിനായി അപേക്ഷിച്ചവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും മൂന്ന് അലോട്ട്മെന്റുകളിലും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് ഒപ്ഷൻസ് മാറ്റുന്നതിനും ഇതുവരെ അപേക്ഷിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനും ആഗസ്റ്റ് 26 മുതൽ 29 വരെ അവസരമുണ്ട്. നാലാം അലോട്ട്മെന്റ് ആഗസ്റ്റ് 31ന് പ്രസിദ്ധീകരിക്കും.
അഫ്ദലുൽ ഉലമ അറബിക് ബിരുദ പ്രവേശനം
സർവകലാശാലയുടെ അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റിൽ കോളജുകളിൽ 2022 -23 അധ്യയന വർഷത്തേക്കുള്ള അഫ്ദലുൽ ഉലമ അറബിക് ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 14 വരെ അതത് കോളജുകളിൽ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് www.kannuruniversity.ac.in സന്ദർശിക്കണം.
ബി.എഡ് പ്രോഗ്രാമിന് അപേക്ഷ സമർപ്പിക്കാം
2022 -23 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളജുകളിലേക്കും സർവകലാശാല ടീച്ചർ എജുക്കേഷൻ സെന്ററുകളിലേക്കുമുള്ള ബി.എഡ് പ്രവേശനത്തിന് ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് 26 വരെ അപേക്ഷ സമർപ്പിക്കാം.
പരീക്ഷകൾ പുനഃക്രമീകരിച്ചു
ആഗസ്റ്റ് 27, 31 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2022 പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 12,13 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷ കേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.
ആഗസ്റ്റ് 31ന് നടത്താൻ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് -2016 അഡ്മിഷൻ മുതൽ) ഏപ്രിൽ 2022 പരീക്ഷകൾ സെപ്റ്റംബർ 19ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷ കേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.
ആഗസ്റ്റ് 31ന് നടത്താൻ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.ബി.എ (റഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2022 പരീക്ഷകൾ സെപ്റ്റംബർ 23ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. ഉച്ച രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് പരീക്ഷസമയം.
തീയതി നീട്ടി
രണ്ടാം സെമസ്റ്റർ എം.എഡ് (സപ്ലിമെന്ററി -2020 സിലബസ്) മേയ് 2022 പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 26 വരെ നീട്ടി.
രണ്ടാം സെമസ്റ്റർ എം.പി.എഡ്/ ബി.പി.എഡ് (സപ്ലിമെന്ററി -2020 സിലബസ്) മേയ് 2022 പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 27 വരെ നീട്ടി.
ഹാൾടിക്കറ്റ്
ആഗസ്റ്റ് 29ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
29ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.ബി.എ (റഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2022 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷഫലം
സർവകലാശാല പഠനവകുപ്പിലെ അഞ്ചാം സെമസ്റ്റർ എം.സി.എ നവംബർ 2021 പരീക്ഷഫലം സർവകലാശാല വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.ഫിൽ കന്നട ജൂൺ 2019 പരീക്ഷഫലം സർവകലാശാല വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

