നാച്വര്‍ ജേണലില്‍ ലേഖനവും ചിത്രങ്ങളും:കാലിക്കറ്റിലെ ഗവേഷകന് അഭിമാന നേട്ടം
text_fieldsഡോ.
സന്ദീപ്ദാസ്
തേഞ്ഞിപ്പലം: ലോകപ്രശസ്ത ശാസ്ത്ര ജേണലായ നാച്വര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഉഭയജീവികളെക്കുറിച്ചുള്ള ലേഖനത്തില്‍ പങ്കാളിയായി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകനും. കാലിക്കറ്റിലെ ജന്തുശാസ്ത്ര പഠനവിഭാഗത്തില്‍ നാഷനല്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ആയ ഡോ. സന്ദീപ് ദാസിനാണ് അഭിമാനാര്‍ഹമായ നേട്ടം. ലേഖനത്തോടൊപ്പം പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ അഞ്ചെണ്ണം ഇദ്ദേഹം പകർത്തിയതാണ്. നാച്വര്‍ മാസികയില്‍ ഒക്ടോബര്‍ നാലിന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ലോകത്തിന്റെ പല ഭാഗത്തുള്ള നൂറോളം ഗവേഷകര്‍ പങ്കാളികളായിട്ടുണ്ട്.
സന്ദീപ് ദാസിനു പുറമെ ഡല്‍ഹി സര്‍വകലാശാലയില്‍നിന്നുള്ള മലയാളിയായ ഡോ. ബിജുവും ഇതിലുള്‍പ്പെടും. ഹോളിവുഡ് നടനും പ്രശസ്ത പരിസ്ഥിതി സംരക്ഷകനും കൂടിയായ ലിയോനാര്‍ഡോ ഡികാപ്രിയോ ഇതേ പഠനവും അതിന്റെ ഉള്ളടക്കവും പശ്ചിമഘട്ടത്തില്‍നിന്ന് സന്ദീപ് എടുത്ത ചോലക്കറുമ്പി തവളയുടെ ചിത്രത്തോടൊപ്പം തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെക്കുകയും ചെയ്തു. ഡോ. സന്ദീപിനെ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

