തിരുവനന്തപുരം: 2017 ലെ ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിലേക്ക് മാർക്ക് വിവരങ്ങൾ ഒാൺലൈനായി സമർപ്പിച്ചവരുടെ മാർക്ക് സംബന്ധിച്ച വിവരങ്ങൾ പരിശോധനക്കായി www.cee.keraka.gov.in എന്ന വെബ്സൈറ്റിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ലഭ്യമാകും. അപേക്ഷാർഥികൾ വെബ്സെറ്റിലെ KEAM 2017 candidate portal എന്ന ലിങ്ക് വഴി ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും നൽകി അവരുടെ ഹോം േപജിൽപ്രവേശിച്ച് B.Arch Mark Verification എന്ന മെനു െഎറ്റം ക്ലിക്ക് ചെയ്ത് മാർക്ക് വിവരങ്ങൾ പരിശോധിക്കണം.
വെബ്സൈറ്റിലെ മാർക്ക് വിവരങ്ങൾ സംബന്ധിച്ച് തിരുത്തലുകൾ ആവശ്യമുള്ളവരും മാർക്ക് വിവരങ്ങൾ സമർപ്പിച്ചതിൽ അപാകതകൾ ഉള്ളവരും വെബ്സൈറ്റിൽ ലഭ്യമായ നിർദേശങ്ങൾ പാലിച്ച് തിരുത്തലുകൾ വരുത്തുന്നതിന് / അപാകതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകളുടെ പി.ഡി.എഫ് ഫോർമാറ്റുകൾ, അതത് ലിങ്ക് വഴി ബുധനാഴ്ച വൈകീട്ട് നാലിന് മുമ്പ് അപ്ലോഡ് ചെയ്യണം. ഫോൺ: 0471 2339101,102,103,104.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 10:21 PM GMT Updated On
date_range 2017-06-20T03:51:12+05:30ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ്: മാർക്കും എൻ.എ.ടി.എ സ്കോറും പ്രസിദ്ധീകരിച്ചു
text_fieldsNext Story