തിരുവനന്തപുരം: ആർക്കിടെക്ചർ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ അവരുടെ നാറ്റാ സ്കോറും യോഗ്യത പരീക്ഷയിൽ (പ്ലസ് ടു/ തത്തുല്യം) ലഭിച്ച മാർക്കും www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി സമർപ്പിക്കണം. അപ്ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകൾ/ രേഖകൾ വ്യക്തതയുള്ളതും വായിക്കാൻ കഴിയുന്നതും അപാകമില്ലാത്തതുമായിരിക്കണം. അതിനുശേഷം Print Mark Data and uploaded documents എന്ന ലിങ്ക് ക്ലിക് ചെയ്ത് Mark Data Sheet എന്ന പേജിെൻറയും അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകളുടെയും പ്രിൻറൗട്ട് എടുത്ത് വിദ്യാർഥി സൂക്ഷിക്കേണ്ടതാണ്. സി.ബി.എസ്.ഇ പോലുള്ള ഒരു വർഷത്തെ മാർക്ക് മാത്രം ലഭ്യമായ വിദ്യാർഥികൾ രണ്ടാംവർഷത്തെ മാർക്ക് രേഖപ്പെടുത്തി മാർക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്താൽ മതിയാകും. എന്നാൽ, കേരള ഹയർ സെക്കൻഡറി/ വൊക്കേഷനൽ ഹയർ സെക്കൻഡറിപോലെ രണ്ടുവർഷത്തെ മാർക്കുകൾ ലഭ്യമായ ബോർഡുകളിൽനിന്നുള്ള വിദ്യാർഥികൾ രണ്ടുവർഷത്തെയും മാർക്കുകൾ രേഖപ്പെടുത്തി മാർക്ക് ലിസ്റ്റുകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. നാറ്റാ സ്കോറും യോഗ്യത പരീക്ഷയിൽ (പ്ലസ് ടു/ തത്തുല്യം) ലഭിച്ച മാർക്കും ഒാൺലൈനായി സമർപ്പിക്കുന്നതിനും അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യുന്നതിനും ജൂൺ 15 മുതൽ 19ന് വൈകീട്ട് അഞ്ചുവരെ വെബ്സൈറ്റ് ലഭ്യമാകും. വിദ്യാർഥികളെ സഹായിക്കുന്നതിനായി ഫെസിലിറ്റേഷൻ സെൻററുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇൗ കേന്ദ്രങ്ങളുടെ പട്ടിക വെബ്സൈറ്റിൽ. ഫോൺ: 0471 2339101, 2339102, 2339103, 2339104.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 10:03 PM GMT Updated On
date_range 2017-06-15T03:33:56+05:30ആർക്കിടെക്ചർ പ്രവേശനം: നാറ്റ സ്കോറും യോഗ്യത
text_fieldsNext Story