Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightആ​ർ​ക്കി​ടെ​ക്​​ച​ർ...

ആ​ർ​ക്കി​ടെ​ക്​​ച​ർ അ​ഭി​രു​ചി പ​രീ​ക്ഷ ‘നാ​റ്റ​’ ഏ​പ്രി​ൽ 14, ജൂ​ലൈ ഏഴ്​ തീ​യ​തി​ക​ളി​ൽ

text_fields
bookmark_border
ആ​ർ​ക്കി​ടെ​ക്​​ച​ർ അ​ഭി​രു​ചി പ​രീ​ക്ഷ ‘നാ​റ്റ​’ ഏ​പ്രി​ൽ 14, ജൂ​ലൈ ഏഴ്​ തീ​യ​തി​ക​ളി​ൽ
cancel

​ഇ​ന്ത്യ​യി​ൽ അ​ഞ്ച്​ വ​ർ​ഷ​ത്തെ ബാ​ച്​​ല​ർ ഒാ​ഫ്​ ആ​ർ​ക്കി​ടെ​ക്​​ച​ർ (ബി.​ആ​ർ​ക്ക്) പ്ര​വേ​ശ​ന​ത്തി​ന്​ കൗ​ൺ​സി​ൽ ഒാ​ഫ്​ ആ​ർ​ക്കി​ടെ​ക്​​ച​ർ ന​ട​ത്തു​ന്ന നാ​ഷ​ന​ൽ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്​ ഇ​ൻ ആ​ർ​ക്ക ി​ടെ​ക്​​ച​ർ (നാ​റ്റ-2019) യോ​ഗ്യ​ത നേ​ട​ണം. ഇ​നി​മു​ത​ൽ വ​ർ​ഷ​ത്തി​ൽ ര​ണ്ടു ത​വ​ണ പ​രീ​ക്ഷ ന​ട​ത്തും.
ആ​ദ്യ ട െ​സ്​​റ്റ്​ ഏ​പ്രി​ൽ 14നും ​ര​ണ്ടാ​മ​ത്തേ​ത്​​ ജൂ​ലൈ ഏ​ഴി​നും ന​ട​ത്തും. മൂ​ന്നു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​രീ​ക്ഷ​ക്ക്​ എ, ​ബി എ​ന്നി​ങ്ങ​നെ ര​ണ്ട്​ പാ​ർ​ട്ടു​ക​ളു​ണ്ട്. ഒ​ബ്​​ജ​ക്​​ടി​വ്​ മാ​തൃ​ക​യി​ലു​ള്ള പാ​ർ​ട്ട്​ ‘എ’ ​ഒാ​ൺ​ലൈ​ൻ ടെ​സ്​​റ്റി​ൽ 40 മാ​ർ​ക്കി​ന്​ മാ​ത്ത​മാ​റ്റി​ക്​​സ്​ ചോ​ദ്യ​ങ്ങ​ളും 80 മാ​ർ​ക്കി​ന്​ ജ​ന​റ​ൽ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ പ​രി​ശോ​ധി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളു​മു​ണ്ടാ​വും. 60 മി​നി​റ്റ്​ സ​മ​യം ന​ൽ​കും. അ​വ​സാ​ന​ത്തെ 120 മി​നി​റ്റ്​ പാ​ർ​ട്ട്​ ബി ​ഡ്രോ​യി​ങ്​ ടെ​സ്​​റ്റാ​ണ്. 40 മാ​ർ​ക്ക്​ വീ​തം ര​ണ്ട്​ ചോ​ദ്യ​ങ്ങ​ൾ (80 മാ​ർ​ക്ക്). ആ​കെ 200 മാ​ർ​ക്കി​നാ​ണ്​ ടെ​സ്​​റ്റ്. നെ​ഗ​റ്റി​വ്​ മാ​ർ​ക്കി​ങ്​ ഇ​ല്ല.

ജൂ​ലൈ ഏ​ഴി​ന്​ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ടെ​സ്​​റ്റും സ​മാ​ന രീ​തി​യി​ലാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.nata.in ൽ ​ല​ഭി​ക്കും.ഇ​ക്കൊ​ല്ലം വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. ബി.​ആ​ർ​ക്ക്​ പ്ര​വേ​ശ​ന​ത്തി​ന്​ പ്ല​സ്​​ടു/​ത​ത്തു​ല്യ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി​യി​രി​ക്ക​ണം. പ്ല​സ്​​ടു പ​രീ​ക്ഷ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ പാ​സാ​യി​രി​ക്കു​ക​യും വേ​ണം. 2019ൽ ​ഫൈ​ന​ൽ യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും.

ര​ജി​സ്​​ട്രേ​ഷ​ൻ: ആ​ദ്യ ടെ​സ്​​റ്റി​നോ ര​ണ്ടാ​മ​ത്തെ ടെ​സ്​​റ്റി​നോ അ​ല്ലെ​ങ്കി​ൽ ഇ​ത്​ ര​ണ്ടി​നും കൂ​ടി​യോ www.nata.in ൽ ​ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ജ​നു​വ​രി 24 മു​ത​ൽ മാ​ർ​ച്ച്​ 11 വ​രെ ന​ട​ത്താം. അ​പേ​ക്ഷ ഫീ​സ്​ ഏ​തെ​ങ്കി​ലു​മൊ​രു ടെ​സ്​​റ്റി​ന്​ 1800 രൂ​പ. ര​ണ്ട്​ ടെ​സ്​​റ്റി​ലും പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ 3500 രൂ​പ. എ​സ്​​സി/​എ​സ്​​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ യ​ഥാ​ക്ര​മം 1500 രൂ​പ, 2800 രൂ​പ. ദു​ബൈ കേ​ന്ദ്രം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ ഒ​റ്റ ടെ​സ്​​റ്റി​ന്​ 10,000 രൂ​പ​യും ര​ണ്ട്​ ടെ​സ്​​റ്റി​നും കൂ​ടി 18,000 രൂ​പ​യു​മാ​ണ്​ ഫീ​സ്. കേ​ര​ള​ത്തി​ൽ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, കോ​ട്ട​യം, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.nata.in കാ​ണു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsarchitecture course
News Summary - architecture course-kerala news
Next Story