തിരുവനന്തപുരം: സാംസ്കാരിക വകുപ്പിെൻറ കീഴില്‍ ആറന്മുളയില് പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലം വാസ്തുവിദ്യയില്‍ കറസ്പോണ്ടന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ട്രഡീഷനല്‍ ആര്‍ക്കിടെക്ചര്‍ കോഴ്സിെൻറ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. ബിരുദമാണ് യോഗ്യത. സിവില്‍/ആര്കിടെക്ചര്/ക്വാണ്ടിറ്റി സര്‍വേയിങ് ആൻഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെൻറില്‍ പോളിടെക്നിക് ഡിപ്ലോമ ഉള്ളവരെയും പ്രവേശനത്തിന് പരിഗണിക്കും. 300 സീറ്റുകളുണ്ട്. ഫീസ് പതിനായിരം രൂപ. പ്രോസ്പെക്ടസും അപേക്ഷാ ഫോറവും തപാലില്‍ ലഭിക്കുന്നതിന് ആറന്മുള പോസ്റ്റ് ഓഫിസില്‍ മാറ്റാവുന്ന 200 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍/ മണി ഓര്‍ഡര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിന്--689533 എന്ന വിലാസത്തില്‍ അയക്കണം. www.vastuvidyagurukulam.com എന്ന വെബ്സൈറ്റിലും അപേക്ഷ ഫോറം ലഭിക്കും. അവസാന തീയതി ജൂലൈ 31.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 9:57 PM GMT Updated On
date_range 2017-06-16T03:27:13+05:30വാസ്തുവിദ്യ കറസ്പോണ്ടന്‍സ് കോഴ്സ്
text_fieldsNext Story