ആർക്കിടെക്ചർ: രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്
text_fieldsതിരുവനന്തപുരം: ആർക്കിടെക്ചർ കോഴ്സിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ സെപ്റ്റംബർ രണ്ടിന് വൈകുന്നേരം മൂന്നിന് മുമ്പ് അതത് കോളജുകളിൽ പ്രവേശനം നേടണം.
ഹോം പേജിലെ ‘Data Sheet’ എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റ ഷീറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ എന്നിവയും പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പറഞ്ഞിരിക്കുന്ന ബാധകമായ രേഖകളും കോളജ് അധികാരികൾക്ക് മുന്നിൽ ഹാജരാകണം. വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

