പാരന്റിങ് പാഠങ്ങൾ പകർന്ന് ആരതി സി. രാജരത്നം
text_fieldsഎജുകഫെ’ വേദിയിൽ സംസാരിക്കുന്ന
ആരതി സി. രാജരത്നം
ദുബൈ: കുട്ടികളെ വളർത്തുമ്പോൾ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട മനഃശാസ്ത്ര സമീപനങ്ങൾ ‘ഗൾഫ് മാധ്യമം എജുകഫെ’ വേദിയിൽ വിശദീകരിച്ച് പ്രമുഖ എഴുത്തുകാരിയും മനഃശാസ്ത്ര വിദഗ്ധയുമായ ആരതി സി. രാജരത്നം. വ്യാഴാഴ്ച ഉച്ചക്ക് ശേഷം നടന്ന സെഷനിലാണ് രക്ഷിതാക്കളും കുട്ടികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പങ്കുവെച്ചത്. പുതിയ തലമുറയുടെ അഭിരുചികളും താൽപര്യങ്ങളും അറിഞ്ഞുകൊണ്ട് ഇടപെടാൻ മാതാപിതാക്കൾ ശീലിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ, മാനസികാരോഗ്യ വിഷയങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പല പുസ്തകങ്ങളുടെ രചയിതാവാണ് ആരതി. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നൂതന പാഠ്യ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും അത് വിജയകരമായി അവതരിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും കുട്ടികൾക്കുമായി ഒരു ചൈൽഡ് ഗൈഡൻസ് സെന്ററും കൗൺസലിങ് ക്ലിനിക്കും ആരതി നടത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

