Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഖഫ് ബോർഡിൽ നിന്ന് പലിശരഹിത വായ്പ സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

text_fields
bookmark_border
https://www.madhyamam.com/tags/waqf-board
cancel

കൊച്ചി: 2026–27 അധ്യയന വർഷത്തിൽ പ്രഫഷണൽ കോഴ്സുകളുടെ ഒന്നാം വർഷത്തിൽ പ്രവേശനം നേടിയ മുസ്​ലിം വിദ്യാർഥികൾക്ക് കേരള സംസ്ഥാന വഖഫ് ബോർഡ് നൽകുന്ന പലിശരഹിത ലോൺ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്​ ടു അല്ലെങ്കിൽ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനമ മാർക്കോ തത്തുല്യ ഗ്രേഡോ നേടിയവരും കുടുംബത്തിന്റെ വാർഷിക വരുമാനം 2,50,000ൽ താഴെയുള്ളവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

യോഗ്യരായ 200 വിദ്യാർത്ഥികൾക്കാണ്​ സ്​കോളർഷിപ്​. അപേക്ഷാഫോം ബോർഡിന്റെ വെബ്‌സൈറ്റായ www.keralastatewakfboard.in-ൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് 2026 ഒക്ടോബർ 31നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന വഖഫ് ബോർഡ്, ഇന്‍റർനാഷണൽ സ്റ്റേഡിയത്തിന് സമീപം, വി.ഐ.പി. റോഡ്, കലൂർ, കൊച്ചി–682017 വിലാസത്തിൽ ലഭിക്കണം. മാർക്ക് ലിസ്റ്റിന്റെ പകർപ്പ് അപേക്ഷയോടൊപ്പം നിർബന്ധമായും സമർപ്പിക്കണം.

പൊതുനിർദേശങ്ങൾ:

തെരഞ്ഞെടുക്കപ്പെടുന്നവർ ബോർഡ് ആവശ്യപ്പെടുന്ന പ്രകാരം 200 രൂപ മുദ്രപത്രത്തിൽ കരാർ തയ്യാറാക്കി ഒപ്പിടുകയും രണ്ട് ജാമ്യക്കാരെ ഹാജരാക്കുകയും വേണം. കരാറിന്റെ എല്ലാ പേജുകളിലും വായ്പയെടുക്കുന്ന വിദ്യാർത്ഥിയും ജാമ്യക്കാരും ഒപ്പിടേണ്ടതാണ്. ജാമ്യക്കാരിൽ ഒരാൾ സർക്കാർ/ അർദ്ധസർക്കാർ/ പൊതുമേഖലാ-സ്ഥാപനം/സ്വയംഭരണ സ്ഥാപനങ്ങൾ/സഹകരണ ബാങ്ക്/സൊസൈറ്റി എന്നിവയിൽ ജോലി ചെയ്യുന്നയാളായിരിക്കണം.

അല്ലെങ്കിൽ, ജാമ്യക്കാരിൽ ഒരാൾ വായ്പയെടുക്കുന്നയാളുടെ പിതാവ്/മാതാവ്/സഹോദരൻ/സഹോദരി എന്നിവരിൽ വരുമാനമുള്ള വ്യക്തിയായിരിക്കാം. ജാമ്യക്കാരനായി ഹാജരാകുന്ന ഉദ്യോഗസ്ഥൻ പ്രത്യേക ഫോമിൽ ജാമ്യം ഉറപ്പ് നൽകേണ്ടതാണ്. പ്രതിമാസം 5,000 രൂപ വീതമാണ്​ ലോൺ അനുവദിക്കുക. കോഴ്സ് പൂർത്തിയാക്കി ആറുമാസത്തിനുശേഷം തിരിച്ചടവ് ആരംഭിക്കുകയും തുടർന്ന് 24 മാസത്തിനകം വായ്പാതുക പൂർണമായി തിരിച്ചടക്കുകയും വേണം. വായ്പാ തുകക്ക്​ പലിശ ഈടാക്കുന്നതല്ല.

നിശ്ചിത തിരിച്ചടവ് കാലാവധി കഴിഞ്ഞും വായ്പാ തുക തിരിച്ചടയ്ക്കാതെ കുടിശ്ശിക വരുത്തുന്ന പക്ഷം, തുക യഥാസമയം തിരിച്ചടക്കാത്തതുമൂലം ബോർഡിനുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനും പ്രസ്തുത തുക മറ്റൊരു അർഹനായ വിദ്യാർത്ഥിക്ക് അനുവദിക്കാൻ കഴിയാത്തതുമൂലമുള്ള അവസരനഷ്ടത്തിനും പരിഹാരമായി 12 ശതമാനം നിരക്കിൽ നഷ്ടപരിഹാരത്തുക ഈടാക്കുന്നതാണ്. അപേക്ഷാഫോം കേരള സംസ്ഥാന വഖഫ് ബോർഡിന്റെ വെബ്സൈറ്റായ www.keralastatewakfboard.in ൽനിന്ന്​ ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story