കണ്ടൻസ്ഡ് ജേണലിസം കോഴ്സിന് അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം (ഐ.ജെ.ടി) നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര കണ്ടൻസ്ഡ് ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആറുമാസത്തെ കോഴ്സിന് അപേക്ഷിക്കാനുള്ള യോഗ്യത സർവകലാശാല ബിരുദമാണ്. ഈവനിങ് കോഴ്സാണ്. തിങ്കൾ മുതൽ വെള്ളിവരെ വൈകീട്ട് ആറുമുതൽ 7.30 വരെയാണ് ക്ലാസ്. സർക്കാർ സർവീസിലും സ്വകാര്യ മേഖലയിലും ജോലിചെയ്യുന്നവർക്ക് അതതു വകുപ്പുകളിലോ ഡപ്യൂട്ടേഷനിലോ എഡിറ്റോറിയൽ പബ്ലിക് റിലേഷൻസ് ചുമതലകൾ ഏറ്റെടുക്കാൻ സഹായിക്കുന്നതാണ് കോഴ്സ്.
പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല. സർവീസിൽനിന്ന് വിരമിച്ചവർക്കും മറ്റു ജോലികളിലുള്ളവർക്കും അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. അപേക്ഷ ഫോം പ്രസ് ക്ലബിന്റെ www.keralapressclub.com ൽ ലഭ്യമാണ്. നേരിട്ടും ലഭിക്കും. 40,000 രൂപയാണ് കോഴ്സ് ഫീ. അപേക്ഷയോടൊപ്പം1000 രൂപ അപേക്ഷാഫീസ് പ്രസ് ക്ലബിന്റെ അക്കൗണ്ടിൽ അടച്ചതിന്റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തണം. അപേക്ഷ അയക്കേണ്ട ഇ-മെയിൽ: ijtrivandrum@gmail.com. അവസാന തിയതി മേയ് 20. വിവരങ്ങൾക്ക് ഫോൺ: 9447013335, 0471-2330380.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

