Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള ലോ അക്കാദമിയില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

text_fields
bookmark_border
Kerala Law Academy
cancel

തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളജില്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പഞ്ചവത്സര ബി.എ എല്‍.എല്‍.ബി, പഞ്ചവത്സര ബികോം എല്‍.എല്‍.ബി, ത്രിവത്സര എല്‍.എല്‍.ബി, എല്‍.എല്‍.എം, എം.ബി.എല്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പഞ്ചവത്സര ബി.എ എല്‍.എല്‍.ബി, ബികോം എല്‍.എല്‍.ബി കോഴ്‌സുകള്‍ക്ക് 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു യോഗ്യത. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. അപേക്ഷ ഫീസ് 1300 രൂപ.

ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സിലേക്ക് 45 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം. അപേക്ഷ ഫീസ് 1000 രൂപ.

എല്‍.എല്‍.എം കോഴ്‌സിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദമാണ് യോഗ്യത. അപേക്ഷ ഫീസ് 1000 രൂപ.

എം.ബി.എല്‍ കോഴ്‌സിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. അപേക്ഷ ഫീസ് 1000 രൂപ.

അപേകള്‍ ഓണ്‍ലൈന്‍ വഴി (www.keralalawacademy.in) സമര്‍പ്പിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2433166

കേരള ലോ അക്കാദമി ലോ കോളജ്,

പേരൂര്‍ക്കട, തിരുവനന്തപുരം - 695005

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Apply for admission in Kerala Law Academy
Next Story