ഗ്രാഫിക് ഡിസൈൻ, വീഡിയോ എഡിറ്റിങ്, ഡിജിറ്റൽ സിനിമാട്ടോഗ്രഫി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
text_fieldsകോഴിക്കോട്: മീഡിയ വൺ അക്കാദമിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ സിനിമാട്ടോഗ്രഫി, വീഡിയോ എഡിറ്റിങ്, ഗ്രാഫിക് ഡിസൈൻ എന്നീ മേഖലകളിൽ പ്രൊഫഷണൽ പരിശീലനം നൽകുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മൂന്ന് മാസം ക്ലാസ് പരിശീലനവും തുടർന്ന് ഒരു മാസം ഇന്റേൺഷിപ്പും ഉൾപ്പെടുന്നതാണ് കോഴ്സുകൾ. പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നൽകി മാധ്യമ-ദൃശ്യ ആശയവിനിമയ മേഖലയിൽ ആവശ്യമായ സാങ്കേതികവും പ്രൊഫഷണലുമായ കഴിവുകൾ വികസിപ്പിക്കുന്നതിനാണ് പരിശീലനം. ഗ്രാഫിക് ഡിസൈൻ കോഴ്സ് നവംബർ 9നും വീഡിയോ എഡിറ്റിങ് കോഴ്സ് നവംബർ 16നും ആരംഭിക്കും. ഡിജിറ്റൽ സിനിമാട്ടോഗ്രഫി കോഴ്സ് 2027 ജനുവരി 11ന് ആരംഭിക്കും.
ഗ്രാഫിക് ഡിസൈനിൽ ഡിസൈൻ അടിസ്ഥാനതത്വങ്ങൾ, ടൈപ്പോഗ്രഫി, ലേഔട്ട്, ബ്രാൻഡിങ്, ഡിജിറ്റൽ കണ്ടന്റ് ഡിസൈൻ തുടങ്ങിയ മേഖലകളിലും, വീഡിയോ എഡിറ്റിങ്ങിൽ പ്രൊഫഷണൽ എഡിറ്റിങ്, വിഷ്വൽ സ്റ്റോറി ടെല്ലിങ്, ഓഡിയോ, കളർ കറക്ഷൻ തുടങ്ങിയ മേഖലകളിലും പരിശീലനം നൽകും. ഡിജിറ്റൽ സിനിമാട്ടോഗ്രഫി കോഴ്സിൽ ക്യാമറ, ലൈറ്റിങ്, ഫ്രെയിമിങ്, ഷൂട്ടിങ് ടെക്നിക്കുകൾ എന്നിവയിൽ പ്രായോഗിക പരിശീലനം ലഭിക്കും. മാധ്യമരംഗത്തെ പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ നേതൃത്വത്തിലാണ് പരിശീലനം.
അപേക്ഷിക്കാനുള്ള വെബ്സൈറ്റ്: mediaoneacademy.com/apply-online/
കൂടുതൽ വിവരങ്ങൾക്ക് 8943347400, 8943347460 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

