ഒറ്റത്തവണയായി 2,40,000 രൂപയുടെ ഫെലോഷിപ്പ്; എന്താണ് ചീഫ് മിനിസിറ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ്
text_fieldsനിങ്ങൾ യു.ജി.സി അംഗീകാരമുളള സർവകലശാലകളിലും സ്ഥാപനങ്ങളിലും റെഗുലർ/ഫുൾടൈം ഗവേഷണം ചെയ്യുന്ന ആളാണോ? എങ്കിൽ ചീഫ് മിനിസിറ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട ( മുസ്ലിം,ക്രിസ്ത്യൻ (എല്ലാ വിഭാഗകാർക്കും), സിഖ്,ബുദ്ധ,ജൈന,പാഴ്സി ) വിദ്യാർഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.
പ്രതിമാസം20,000 രൂപ വീതം ഒരു വർഷത്തെക്ക് ഒറ്റ തവണയായി 2,40,000 രൂപ ഫെലോഷിപ്പായി അനുവദിക്കും. അപേക്ഷകൾ കേന്ദ്ര/സംസ്ഥാനസർക്കാരിന്‍റെയോ സർവകലശാലകളുടെയോ ഫെലോഷിപ്പുകളോ മറ്റു സഹായമോ ലഭിക്കാത്തവരാകണം. അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്ന വർഷം രജിസ്റ്റർ ചെയ്തിട്ടുളള റെഗുലർ/ഫുൾടൈം ഗവേഷണ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ബി.പി.എൽ വിഭാഗത്തിലപ്പെട്ടവർക്ക് മുൻഗണനയുണ്ട്.ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട്ലക്ഷം രൂപവരെ വാർഷിക വരുമാനമുളള എപിഎൽ വിഭാഗത്തെയും പരിഗണിക്കും. 30 ശതമാനം ഫെലോഷിപ്പുകൾ പെൺകുട്ടികൾക്കായും അഞ്ചുശതമാനം ഫെലോഷിപ്പുകൾ ഭിന്നശേഷികാർക്കായും സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്ത പക്ഷം അർഹരായ ആൺകുട്ടികളെയും പരിഗണിക്കും. പ്രായം 40 വയസിൽ കവിയരുത്.
ന്യൂനപക്ഷ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാർഷിക വരുമാനത്തിന്‍റെയും മാർക്കിന്‍റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യുൾഡ് കൊമേഴ്സ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. ഡയറക്ടർ ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നിശ്ചിത തീയതിക്കകം പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയേ ലഭ്യമാക്കണം. വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in. ഫോൺ: 0471 2300523, 2300524,2302090
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

