സി.ഐ.എ.എസ്.എൽ അക്കാദമി ഏവിയേഷൻ കോഴ്സുകൾക്ക് അപേക്ഷിക്കാം
text_fieldsകോഴിക്കോട്: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തേക്കുള്ള വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ജൂൺ 15 വരെ https://academy.ciasl.aero/ എന്ന ലിങ്ക് വഴി അപേക്ഷിക്കാം.
കുസാറ്റിന്റെ അംഗീകാരമുള്ള പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ്, അഡ്വാൻസ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫയർ ഫൈറ്റിങ് കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാനുള്ള തീയതി നീട്ടിയത്. ഏവിയേഷൻ മാനേജ്‌മെന്റിന് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫൈറ്റിങ് കോഴ്‌സിലേക്ക് സയൻസ് ഐച്ഛികവിഷയമായി പ്ലസ്ടു പാസായവർക്കും അപേക്ഷിക്കാം. ഈ കോഴ്‌സിന് ഫിസിക്കൽ ടെസ്റ്റും വിദ്യാർഥികൾ പാസാകണം. ക്ലാസ് റൂം പഠനത്തിനൊപ്പം പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം നൽകിയാണ് സിലബസ് വിഭാവനം ചെയ്തിരിക്കുന്നത്.
കോഴ്‌സിന്റെ ഭാഗമായി വ്യക്തിത്വ വികസനം, സോഫ്റ്റ് സ്‌കിൽ, ആശയവിനിമയം എന്നിവയിൽ പ്രത്യേക പരിശീലനം നൽകും. കുസാറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും കുസാറ്റ് അംഗീകൃത സർട്ടിഫിക്കറ്റുമാണ് ഈ കോഴ്സുകൾക്ക് നൽകുന്നത്. കേരളത്തിലെ സർവകലാശാല അംഗീകൃത ഏവിയേഷൻ കോഴ്സുകൾ നൽകുന്ന ഏക സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമിക് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ, എയർപോർട്സ് കൗൺസിൽ ഇന്റർനാഷണൽ എന്നിവയുടെ അംഗീകാരമുണ്ട്. വിമാനത്താവള പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിഞ്ഞ് പഠിക്കാം. കൂടാതെ, ഏവിയേഷൻ മേഖലയിലെ പുത്തൻ മാറ്റങ്ങൾക്കനുസരിച്ചുള്ള പ്രായോഗിക പരിശീലനവും ഇൻഡസ്ട്രിയിലെ വിദഗ്ദ്ധരായ അധ്യാപകർ നയിക്കുന്ന ക്ലാസുകളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: +91 92491 33006,0484-2611785 ഇമെയിൽ: academy@ciasl.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

