മംഗളഗിരി എയിംസിൽ ബി.എസ്.സി അലൈഡ് ഹെൽത്ത് കെയർ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം
text_fieldsഓൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), മംഗളഗിരി(ആന്ധ്രപ്രദേശ്)യിൽ ആഗസ്റ്റ്/ സെപ്റ്റംബർ മാസം ആരംഭിക്കുന്ന ബി.എസ്‍സി അലൈഡ് ആന്റ് ഹെൽത്ത് കെയർ കോഴ്സുകളിൽ പ്രവേശനത്തിന് നീറ്റ് 2026ൽ യോഗ്യത നേടിയവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ ആഗസ്റ്റ് 31 വൈകീട്ട് 5നു മുമ്പായി അപേക്ഷിക്കണം.
കോഴ്സുകളും സീറ്റുകളും: ബി.എസ്.സി ഇൻ എമർജൻസി മെഡിക്കൽ ടെക്നോളജി: സീറ്റുകൾ-20, ബി.എസ്‍സി- ഹെമറ്റോളജി ആന്റ് ട്രാൻസ് ഫ്യൂഷൻ മെഡിസിൻ (5), കാർഡിയോ വാസ്കുലർ ടെക്നോളജി (5), സി.എസ്.എസ്.ഡി ടെക്നോളജി (5), റെസ്പിറേറ്ററി ടെക്നോളജി (5), ഒ.ബി.സി/ എസ്.സി/ എസ്.ടി/ ഇ.ഡബ്യു.എസ്/ ഭിന്നശേഷി വിഭാഗങ്ങൾക്ക് നിശ്ചിത സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു. കോഴ്സ് കാലാവധി 3 വർഷം + ഒരുവർഷ ഇന്റേൺഷിപ്പ്.
യോഗ്യത: ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ ഹയർസെക്കൻഡറി/ പ്ലസ്ടു/ തത്തുല്യ ബോർഡ് പരീക്ഷ മൊത്തം 50 ശതമാനം മാർക്കിൽ (എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് 45 ശതമാനം മതി) കുറയാതെ വിജയിച്ചിരിക്കണം. ‘നീറ്റ്-യു.ജി 2026’ റാങ്ക് കരസ്ഥമാക്കിയവരാകണം. പ്രായം 2026 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കണം.
അപേക്ഷാ ഫീസ്: 500 രൂപ. എസ്.ബി.ഐ അക്കൗണ്ടിലാണ് ഫീസ് അടക്കേണ്ടത്.
കോഴ്സ് ഫീസ്: 2625 രൂപ.
അവശ്യമായ രേഖകൾ: നീറ്റ്-പെർസന്റൈൽ സ്കോർ ഉപയോഗിച്ച് മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് അഡ്മിഷൻ. ഓൺലൈൻ അപേക്ഷയോടൊപ്പം നീറ്റ്-യു.ജി 2026, അഡ്മിറ്റ് കാർഡ്, സ്കോർ കാർഡ്, പ്ലസ്ടു പരീക്ഷയുടെ മാർക്ക്ഷീറ്റ്, എസ്.സി/ എസ്.ടി/ ഒ.ബി.സി-എൻ.സി.എൽ/ ഭിന്നശേഷി തെളിയിക്കുന്ന ബന്ധപ്പെട്ട അധികാരികളിൽനിന്നും ലഭിച്ച സർട്ടിഫിക്കറ്റ്/ രേഖകൾ അപ്ലോഡ് ചെയ്യണം. അഡ്മിഷൻ സമയത്ത് അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വിശദ വിവരങ്ങൾ: https://www.aiimsmangalagiri.edu.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

