Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസെറ്റ് പരീക്ഷക്ക്​...

സെറ്റ് പരീക്ഷക്ക്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
set exam
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, നോ​ൺ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള സം​സ്ഥാ​ന​ത​ല യോ​ഗ്യ​താ​നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ സെ​റ്റ് (സ്റ്റേ​റ്റ് എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്) പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രോ​സ്‌​പെ​ക്ട​സും സി​ല​ബ​സും എ​ൽ.​ബി.​എ​സ് സെ​ന്റ​റി​ന്റെ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​യി​ൽ 50 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ മാ​ർ​ക്ക് അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ ഗ്രേ​ഡും ബി.​എ​ഡും ആ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. ചി​ല പ്ര​ത്യേ​ക വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​രെ ബി.​എ​ഡ് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ൽ.​ടി.​ടി.​സി, ഡി.​എ​ൽ.​ഇ.​ഡി തു​ട​ങ്ങി​യ ട്രെ​യി​നി​ങ്​ കോ​ഴ്‌​സു​ക​ൾ ജ​യി​ച്ച​വ​രെ സെ​റ്റി​ന് പ​രി​ഗ​ണി​ക്കും. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്കും പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്കും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന് അ​ഞ്ച്​ ശ​ത​മാ​നം മാ​ർ​ക്ക്​ ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പ​രീ​ക്ഷ​ക്ക്​ ഓ​ൺ​ലൈ​നാ​യി ബു​ധ​നാ​ഴ്ച മു​ത​ൽ 20 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ജ​ന​റ​ൽ/​ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളി​ൽ 1,000 രൂ​പ​യും എ​സ്.​സി/​എ​സ്.​ടി/ പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ 500 രൂ​പ​യു​മാ​ണ് ഫീ​സ്. ഇ​ത് ഓ​ൺ​ലൈ​നാ​യി അ​ട​ക്ക​ണം. പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ ഗ​സ​റ്റ​ഡ് ഓ​ഫി​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, എ​സ്.​സി/ എ​സ്.​ടി/ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ അ​സ്സ​ൽ, ഒ.​ബി.​സി, നോ​ൺ​ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ നോ​ൺ​ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ അ​സ്സ​ൽ (2021 ഏ​പ്രി​ൽ ഏ​ഴി​നും 25നും ​ഇ​ട​യി​ൽ ല​ഭി​ച്ച​താ​ക​ണം) എ​ന്നി​വ സെ​റ്റ് പാ​സാ​കു​ന്ന പ​ക്ഷം അ​പേ​ക്ഷ​യോ​ടൊ​പ്പം ഹാ​ജ​രാ​ക്ക​ണം.

അ​പേ​ക്ഷി​ക്കു​ന്ന​വ​ർ എ​ൽ.​ബി.​എ​സ് സെ​ന്റ​റി​ന്റെ വെ​ബ്‌​സൈ​റ്റി​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.ഇ​തി​നു​ള്ള നി​ർ​ദേ​ശം പോ​സ്‌​പെ​ക്ട​സി​ൽ വി​ശ​ദ​മാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ എ​പ്രി​ൽ 20ന് ​വൈ​കീ​ട്ട് അ​ഞ്ചി​നു​മു​മ്പ്​ പൂ​ർ​ത്തി​യാ​ക്ക​ണം.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ:www.lbscentre.kerala.gov.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Applicationsset exam
News Summary - Applications are invited for the set exam
Next Story