Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള സർക്കാർ/ സ്വാശ്രയ കോളജുകളിലെ നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
Ayurvedic Nursing/Pharmacy Degree Admission
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ്.സി നഴ്സിങ്, നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്‍റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്‍റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷ ഫീസ് അടക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂൺ 15.

ബി.എസ്.സി നഴ്സിങ്, ബി.എസ്.സി എം.എൽ.റ്റി, ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്.സി ഒപ്റ്റോമെട്രി, ബി.പി.റ്റി, ബി.എ.എസ്.എൽ.പി, ബി.സി.വി.റ്റി, ബി.എസ്.സി ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Applications are invited for admission to courses including B.Sc Nursing
Next Story