പാലക്കാട് ഐ.ഐ.ടിയിൽ ഗവേഷണത്തിന് അപേക്ഷിക്കാം
text_fieldsപാലക്കാട് ഐ.ഐ.ടി
പാലക്കാട്: പാലക്കാട് ഐ.ഐ.ടി എം.എസ് (ബൈ റിസർച്), പിഎച്ച്.ഡി പ്രോഗ്രാമുകൾക്കായി (2026 ജനുവരി സെഷൻ) അപേക്ഷ ക്ഷണിച്ചു.
വിദ്യാർഥികൾക്ക് ബയോളജിക്കൽ സയൻസസ് ആൻഡ് എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഡേറ്റ സയൻസ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ഗണിതം, മെക്കാനിക്കൽ എൻജിനീയറിങ്, ഫിസിക്സ്, എൻവയൺമെന്റൽ സയൻസസ് ആൻഡ് സസ്റ്റെയ്നബിൾ എൻജിനീയറിങ് വിഭാഗങ്ങളിൽ വിവിധ ഗവേഷണ മേഖലകളിലേക്ക് അപേക്ഷിക്കാം.
യോഗ്യരായവർ https://resap.iitpkd.ac.in/ മുഖേന നവംബർ രണ്ടിനകം അപേക്ഷിക്കണം. നവംബർ 14ന് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ നാലു മുതൽ 12 വരെ അഭിമുഖം നടക്കും. വിവരങ്ങൾ academics@iitpkd.ac.inൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

