Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്‌​കോ​ൾ-​കേ​ര​ള...

സ്‌​കോ​ൾ-​കേ​ര​ള അ​ഡീ​ഷ​ന​ൽ മാ​ത്​സ്​ കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

text_fields
bookmark_border
സ്‌​കോ​ൾ-​കേ​ര​ള അ​ഡീ​ഷ​ന​ൽ മാ​ത്​സ്​ കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്‌​കോ​ൾ-​കേ​ര​ള ന​ട​ത്തു​ന്ന അ​ഡീ​ഷ​ന​ൽ മാ​ത്ത​മാ​റ്റി​ക്‌​സ് കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ 2020-22 ബാ​ച്ചി​ൽ സം​സ്ഥാ​ന​ത്തെ ഏ​തെ​ങ്കി​ലും ഒ​രു റെ​ഗു​ല​ർ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ഒ​ന്നാം വ​ർ​ഷം 'ബി'​ഗ്രൂ​പ്പി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​രാ​യി​രി​ക്ക​ണം.

www.scolekerala.org എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേ​ന ഡി​സം​ബ​ർ എ​ട്ട്​ മു​ത​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യാം. കോ​ഴ്‌​സ് ഫീ​സ് 500 രൂ​പ​യാ​ണ്. ഫീ​സ് വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്‌​ട്രേ​ഷ​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും സ്‌​കോ​ൾ-​കേ​ര​ള​യു​ടെ വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്രോ​സ്‌​പെ​ക്ട​സ് കാ​ണു​ക. ഫോ​ൺ: 0471-2342950, 2342271.

ഡി.​സി.​എ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു​ കീ​ഴി​ലെ സ്‌​കോ​ൾ-​കേ​ര​ള മു​ഖേ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ/ എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഡി.​സി.​എ കോ​ഴ്‌​സ് ആ​റാം ബാ​ച്ചി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

എ​സ്.​എ​സ്.​എ​ൽ.​സി അ​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ത​ത്തു​ല്യ യോ​ഗ്യ​തു​ള്ള ആ​ർ​ക്കും പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ അ​പേ​ക്ഷി​ക്കാം. ഡി​സം​ബ​ർ ഏ​ഴു മു​ത​ൽ www.scolekerala.org എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471-2342950, 2342271.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SCOLE Keralamathematics course
News Summary - application invites for Scole kerala additional maths course
Next Story