ബിൽഡ് ഇന്ത്യ സ്കോളർഷിപ്പിന് ഓൺലൈൻ അപേക്ഷ 12 വരെ
text_fieldsന്യൂ ഡൽഹി: ഇന്ത്യയിലെ അംഗീകൃത സർവകലാശാല/ സ്ഥാപനങ്ങളിൽ പഠിക്കുന്ന ബി.ഇ/ബി.ടെക് സിവിൽ / ഇലക്ട്രിക്കൽ അവസാന വർഷ വിദ്യാർഥികൾക്ക് ലാർസൻ ടു ബ്രോ (എൽ ആൻഡ് ടി)യുടെ ബിൽഡ് ഇന്ത്യ സ്കോളർഷിപ്പിന് മാർച്ച് 12 വരെ ഓൺലൈനായി അപേക്ഷിക്കാം.വിശദാംശങ്ങൾക്ക്:www.intecc.com/careers-buildindiascholarship. യോഗ്യത: 2025ൽ മൊത്തം 70 ശതമാനം മാർക്ക് അല്ലെങ്കിൽ 7.0 സി.ജി.പി.എയിൽ കുറയാതെ ബി.ഇ/ ബി.ടെക് സിവിൽ/ ഇലക്ട്രിക്കൽ എൻജിനീയറിങ് വിജയിക്കുന്നവർക്കാണ് അവസരം. പ്രായപരിധി 1.7.2025ൽ 23 വയസ്സ് കവിയരുത്. മെറിറ്റ് അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരക്കപ്പട്ടിക തയാറാക്കി എഴുത്തു പരീക്ഷക്ക് ക്ഷണിക്കും. എഴുത്തുപരീക്ഷ മാർച്ച് 30നും ഇന്റർവ്യൂ ഏപ്രിലിലും നടത്തും.
സ്കോളർഷിപ്: സെലക്ഷൻ ടെസ്റ്റിന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ‘എൽ ആൻഡ് ടി’യുടെ സ്പോൺസർഷിപ്പോടെ മദ്രാസ്, ഡൽഹി ഐ.ഐ.ടികളിലും തിരുച്ചിറപ്പള്ളി, സൂറത്കൽ എൻ.ഐ.ടികളിലും ജൂലൈയിൽ ആരംഭിക്കുന്ന എം.ടെക് കൺസ്ട്രക്ഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കോഴ്സ് സൗജന്യമായി പഠിക്കാം.
പ്രതിമാസം 13,400 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ട്യൂഷൻ ഫീസ് ‘എൽ.ആൻഡ് ടി ഐ.ഐ.ടി/ എൻ.ഐ.ടികൾക്ക് നേരിട്ട് നൽകും.കൂടുതൽ വിവരങ്ങൾക്ക്: https://www.lntecc.com/careers/.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

