ജേണലിസം ഡിപ്ലോമക്ക് അപേക്ഷിക്കാം
text_fieldsകോഴിക്കോട് : കാലിക്കറ്റ് പ്രസ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം നടത്തുന്ന ജേണലിസം പി.ജി ഡിപ്ലോമ കോഴ്സിലേക്ക് ജൂണ്‍ 10 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കേരള സർക്കാർ അംഗീകാരമുള്ള മുഴുവന്‍സമയ കോഴ്സിന്റെ കാലാവധി ഒരു വര്‍ഷമാണ്.
അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിൽ പ്രവർത്തിക്കാനാവശ്യമായ പ്രായോഗിക പരിശീലനത്തോടുകൂടിയ കോഴ്സിൽ ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെക്നിക്കല്‍ റൈറ്റിങ്, പബ്ലിക് റിലേഷന്‍സ്, അഡ്വർടൈസിങ്, ഡോക്യുമെന്ററി നിർമാണം തുടങ്ങിയവയും പഠിപ്പിക്കുന്നു. തിയറി ക്ലാസുകള്‍ക്കൊപ്പം പ്രസ് ക്ലബിലെ മാധ്യമസംബന്ധമായ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരവും വിദ്യാർഥികള്‍ക്ക് ലഭിക്കും.
സാമ്പത്തിക പിന്നാക്കാവസ്ഥയും പഠനമികവും പരിഗണിച്ച് നിശ്ചിത എണ്ണം സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രായം 2025 ജൂണ്‍ ഒന്നിന് 30 വയസ്സ് കവിയരുത്. അപേക്ഷാഫീസ് 300 രൂപ. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റില്‍ (www.icjcalicut.com) നല്കിയ ലിങ്ക് മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ആയോ, ഇ-പേമെന്റ് ആപ്പുകള്‍ വഴിയോ അടക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:: 9447777710, 9074739395, 0495 2727869. ഇ-മെയില്‍ : icjcalicut@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

