തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കുകീഴില്‍ നാക് അക്രഡിറ്റേഷനുള്ള ഗവണ്‍മെൻറ്, എയ്ഡഡ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകളില്‍നിന്ന് 2020-21 അധ്യയന വര്‍ഷത്തേക്ക് ഇന്നൊവേറ്റിവ്/ഇൻറര്‍ ഡിസിപ്ലിനറി കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 23 വരെ നീട്ടി.
അപേക്ഷയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് cucdcnc@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. ഷെഡ്യൂള്‍ഡ് കാസ്റ്റ്, കമ്യൂണിറ്റി ട്രസ്റ്റുകള്‍ നടത്തുന്ന എയ്ഡഡ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകള്‍ക്ക് നാക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമില്ല.
അപേക്ഷയുടെ മാതൃകക്കും മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കും സര്‍വകലാശാലയുടെയോ സി.ഡി.സിയുടെയോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.