വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പ്രഖ്യാപിച്ചു; കോഴിക്കോട് എൻ.ഐ.ടിക്കും ഐ.ഐ.എമ്മിനും തിളക്കം
text_fieldsന്യൂഡൽഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ (എൻ.ഐ.ആർ.എഫ്) ആർക്കിടെക്ചർ വിഭാഗത്തിൽ കോഴിക്കോട് എൻ.ഐ.ടി രണ്ടാം റാങ്കും മാനേജ്മെൻറ് വിഭാഗത്തിൽ കോഴിക്കോട് ഐ.ഐ.എം നാലാം റാങ്കും നേടി. ഓവറോൾ വിഭാഗത്തിൽ മദ്രാസ് െഎ.െഎ.ടിക്കാണ് ഒന്നാം റാങ്ക്. കേരള സര്‍വകലാശാല 43ാം റാങ്ക് നേടി. എം.ജി സര്‍വകലാശാല 52 ഉം കുസാറ്റ് 65- ഉം കോഴിക്കോട് സര്‍വകലാശാല 95-ാം സ്ഥാനത്തുമാണ്. സർവകലാശാല, മാനേജ്മെൻറ്, കോളജ്, ഫാർമസി, മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ, നിയമം തുടങ്ങി 11 വിഭാഗങ്ങളിലായിട്ടാണ് റാങ്കിങ്.
സർവകലാശാല വിഭാഗത്തിൽ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബംഗളൂരുവിന് ഒന്നും ജെ.എൻ.യു രണ്ടും ബനാറസ് ഹിന്ദു സർവകലാശാല മൂന്നും റാങ്കുകൾ ലഭിച്ചു. ജാമിഅ മില്ലിയ, ൈഹദരാബാദ് സർവകലാശാല, അലീഗഢ് മുസ്ലിം സർവകലാശാല എന്നിവ ആദ്യ പത്തിൽ ഇടം പിടിച്ചു. കേരള സര്‍വകലാശാല 27ഉം എം.ജി സര്‍വകലാശാല 31ഉം കുസാറ്റ് 44 ാം റാങ്കും കാലിക്കറ്റ് സർവകലാശാല 60ാം റാങ്കും നേടി.
മെഡിക്കൽ വിഭാഗത്തിൽ ഡൽഹി എയിംസിനാണ് ഒന്നാം റാങ്ക്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിന് മൂന്നാം റാങ്കും തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആൻഡ് ടെക്നോളജിക്ക് ഒമ്പതാം റാങ്കും ലഭിച്ചു.
എൻജിനീയറിങ് വിഭാഗത്തിൽ മദ്രാസ്, ഡൽഹി, ബോംബെ ഐ.െഎ.ടികളാണ് യഥാക്രമം ആദ്യ മൂന്ന് റാങ്കുകൾ നേടിയത്. ഈ വിഭാഗത്തിൽ കോഴിക്കോട് എൻ.ഐ.ടിക്ക് 25ാം റാങ്കും തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് 40ാം റാങ്കും തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിന് 95ാം റാങ്കും ലഭിച്ചു. ആര്‍ക്കിടെക്ചര്‍ സ്ഥാപനങ്ങളില്‍ ഐ.െഎ.ടി റൂർഖിക്കാണ് ഒന്നാം റാങ്ക്്. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് 11ാം റാങ്കും നേടി. ഫാര്മസ്യൂട്ടിക്കില് സ്ഥാപനങ്ങളില്‍ ഡല്‍ഹി ജാമിയ ഹംദര്‍ദ് സര്‍വകലാശാലക്കാണ് ഒന്നാം റാങ്ക്. നിയമപഠന സ്ഥാപനങ്ങളില്‍ ബംഗളൂരു എൻ.എൽ.എസ്.ഐ.യു ഒന്നും ഡല്‍ഹി നാഷനല്‍ ലോ യൂനിവേഴ്സിറ്റി രണ്ടും റാങ്ക് നേടി. കൊച്ചി നുവാൽസിനാണ് 27ാം റാങ്ക്.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിന് 25ാം റാങ്ക്
ന്യൂഡൽഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ കോളജ് വിഭാഗത്തിൽ ഡൽഹി സർവകലാശാലക്കു കീഴിലുള്ള മിറാൻഡ ഹൗസ് കോളജിന് ഒന്നാം റാങ്കും ലേഡി ശ്രീറാം വനിത കോളജിന് രണ്ടാം റാങ്കും ലഭിച്ചു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് 25ാം റാങ്ക് നേടി.
കേരളത്തിൽനിന്ന് ആദ്യ 100ൽ ഇടംപിടിച്ച കോളജുകൾ: രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് (31), മാര്‍ ഇവാനിയോസ് കോളജ് (44), സെൻറ് തെരേസാസ് (45), തിരുവനന്തപുരം വനിത കോളജ് (46), തേവര സേക്രട്ട് ഹാര്‍ട്ട് (63), തൃശൂർ സെൻറ് തോമസ് കോളജ് (64), കോഴിക്കോട് സെൻറ് ജോസഫ്(69), ഫാറൂഖ് കോളജ് (73), എസ്.ബി കോളജ് ചങ്ങനാശേരി (79), തിരുവല്ല മാര്‍ത്തോമ കോളജ് (80), കാസര്‍കോട് ഗവ. കോളജ് (82), കോതമംഗലം മാര്‍ അത്തനാസിയോസ് (86), ആലപ്പുഴ ബിഷപ് മൂര്‍ കോളജ് (89), ബി.കെ കോളജ് അമലഗിരി (89), എറണാകുളം മഹാരാജാസ് (92), കോട്ടയം സി.എം.എസ് (93), ബ്രണ്ണന്‍ കോളജ് (97), പാലക്കാട് വിക്ടോറിയ (99).

