അണ്ണാ വാഴ്സിറ്റിയിൽ എം.ബി.എ, എം.സി.എ, എം.എസ്സി വിദൂരവിദ്യാഭ്യാസം
text_fieldsഅണ്ണാ യൂനിവേഴ്സിറ്റി, സെന്റർ ഫോർ ഡിസ്റ്റൻസ് എജുക്കേഷൻ, ചെന്നൈ വിവിധ കോഴ്സുകളിൽ വിദൂര വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നു.
എം.ബി.എ: സ്പെഷലൈസേഷനുകൾ: ജനറൽ മാനേജ്മെന്റ്, ടെക്നോളജി മാനേജ്മെന്റ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ഫിനാൻഷ്യൽ സർവിസ് മാനേജ്മെന്റ്, ഹെൽത്ത് സർവിസസ് മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മാനേജ്മെന്റ്, ഓപറേഷൻസ് മാനേജ്മെന്റ്. യോഗ്യത: ബിരുദം.
എം.സി.എ: യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബി.സി.എ/കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദം.
ഡിസ്റ്റൻസ് എജുക്കേഷൻ എൻട്രൻസ് ടെസ്റ്റ് മാർച്ച് 26ന് നടത്തി തിരഞ്ഞെടുക്കും. ടാൻസെറ്റ്-2022 (എം.ബി.എ/എം.സി.എ) യോഗ്യത നേടിയവരെയും പരിഗണിക്കും.
എം.എസ്.സി കമ്പ്യൂട്ടർ സയൻസ്: യോഗ്യത: ബിരുദം. പ്ലസ് ടു തലത്തിലോ ബിരുദതലത്തിലോ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. പ്രവേശനപരീക്ഷയില്ല. യോഗ്യതാ പരീക്ഷയുടെ മെറിറ്റടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷാഫീസ് 767 രൂപ. വിജ്ഞാപനം, അപേക്ഷാഫോറം http://cde.annauniv.eduൽ. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ THE DIRECTOR, CENTRE FOR DISTANCE EDUCATION, ANNA UNIVERSITY, CHENNAI - 600025 വിലാസത്തിൽ മാർച്ച് 21നകം ലഭിക്കണം.
ചെന്നൈ, കോയമ്പത്തൂർ, മധുര, നാഗർകോവിൽ, വില്ലുപുരം, ട്രിച്ചി എന്നിവിടങ്ങളിൽ വാഴ്സിറ്റിക്ക് സ്റ്റഡി സെന്ററുകളുണ്ട്.

