യൂറോപ്യൻ യൂനിവേഴ്സിറ്റി പ്രതിനിധികൾ കോട്ടക്കലിൽ
text_fieldsമലപ്പുറം: വിദേശത്ത് എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് യൂറോപ്യൻ യൂനിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനുള്ള അവസരം. ജോർജിയയിലെ യൂറോപ്യൻ യൂനിവേഴ്സിറ്റിയിലെ എം.ബി.ബി.എസ് പഠനവുമായി ബന്ധപ്പെട്ട സാധ്യതകൾ പരിചയപ്പെടുത്താനും നേരിട്ട് അഡിമിഷനുള്ള അവസരം ഒരുക്കാനും ‘മാധ്യമം’ സംഘടിപ്പിക്കുന്ന സൗജന്യ അന്താരാഷ്ട്ര സെമിനാറിലാണ് യൂറോപ്യൻ യൂനിവേഴ്സിറ്റി പ്രതിനിധികൾ പങ്കെടുക്കുന്നത്.
ഏപ്രിൽ 20ന് കോട്ടക്കൽ റിഡ്ജസ് ഇൻ സെന്ററിൽ നടക്കുന്ന സെമിനാറിൽ യൂറോപ്യൻ യൂനിവേഴ്സിറ്റി വൈസ് പ്രസിഡൻറ് ടമാർ സർഗിനാവ, യൂനിവേഴ്സിറ്റി റെക്ടർ ഗോച്ച ടുട്ബെറിഡ്സെ, യൂറോപ്യൻ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി ഡീൻ ആൻഡ് ഫാക്കൽറ്റി ഓഫ് മെഡിസിൻ നിനോ പടാരായ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വിദ്യാർഥികളും രക്ഷിതാക്കളുമായും സംവദിക്കും. ഇവർ ആദ്യമായാണ് കേരളത്തിലെത്തുന്നത്.
എം.ബി.ബി.എസ്, ബി.ഡി.എസ് പഠനത്തിനായി വിദേശ സർവകലാശാലകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പഠന ചെലവുകൾ, പ്രവേശന രീതികൾ തുടങ്ങി ഇതുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളെല്ലാം സെമിനാറിൽ വിശദീകരിക്കും. വിദ്യാർഥികൾക്ക് നേരിട്ട് യൂനിവേഴ്സിറ്റികളിലേക്ക് സീറ്റ് ഉറപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിരവധി ഇന്ത്യൻ വിദ്യാർഥികൾ യൂറോപ്യൻ യൂനിവേഴ്സിറ്റിയിൽ എം.ബി.ബി.എസ് പഠനം പൂർത്തീകരിച്ച് വിജയ വഴി തെളിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിൽ യൂറോപിലെ മികച്ച പഠന അന്തരീക്ഷത്തിൽ വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയാക്കാമെന്നതാണ് മറ്റു രാജ്യങ്ങളിൽ നിന്ന് ഇവിടേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നത്.
വിദേശത്ത് മെഡിക്കൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സീറ്റുകൾ പരിമിതമായതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്കാണ് സെമിനാറിൽ അവസരം. രജിസ്ട്രേഷൻ നമ്പർ: 9645006838, 9645006265

