കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിെൻറ കീഴിലെ സ്വയംഭരണ സ്ഥാപനമായ മൈസൂരുവിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പീച് ആൻഡ് ഹിയറിങ് 2018-19 വർഷം നടത്തുന്ന ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലും യോഗ്യത പരീക്ഷയുടെ മെറിറ്റ് പരിഗണിച്ചും വെവ്വേറെ തിരഞ്ഞെടുപ്പ് നടത്തുന്ന കോഴ്സുകൾ ഇതിൽ ഉൾപ്പെടും. അപേക്ഷകൾ ഒാൺലൈനായി ഇപ്പോൾ സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ ഉൾെപ്പടെ വിശദവിവരങ്ങൾ www.aiishmysore.inൽ ലഭ്യമാണ്. ഒാൺലൈൻ അപേക്ഷ ഇതേ വെബ്സൈറ്റിലൂടെ മേയ് രണ്ടുവരെ സ്വീകരിക്കും.
കോഴ്സുകൾ: ബാച്ലർ ഒാഫ് ഒാഡിയോളജി ആൻഡ് സ്പീച് ലാംഗ്വേജ് പതോളജി (ബി.എ.എസ്.എൽ.പി) നാല് വർഷം, 62 സീറ്റുകൾ.
എം.എസ്സി ഒാഡിയോളജി, രണ്ടു വർഷം, 36 സീറ്റുകൾ.
എം.എസ്സി സ്പീച് ലാംഗ്വേജ് പതോളജി, രണ്ടു വർഷം, 36 സീറ്റുകൾ. എം.എഡ് സ്പെഷൽ എജുക്കേഷൻ, രണ്ടു വർഷം, 20 സീറ്റുകൾ. അപേക്ഷഫീസ് 500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡികാർക്ക് 325 രൂപ. മേയ് 26ന് നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് സെലക്ഷൻ.
പിഎച്ച്.ഡി-ഒാഡിയോളജി; സ്പീച് ലാംഗ്വേജസ് പതോളജി (ജെ.ആർ.എഫ്), സ്പീച് ആൻഡ് ഹിയറിങ്, മൂന്നു വർഷം. അപേക്ഷഫീസ് 625 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡികാർക്ക് 425 രൂപ. മൈസൂരു വാഴ്സിറ്റിയുടെ എൻട്രൻസ് പരീക്ഷ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്.
പ്രവേശന പരീക്ഷയില്ലാതെ യോഗ്യത പരീക്ഷയുടെ മെറിറ്റ് പരിഗണിച്ച് അഡ്മിഷൻ നൽകുന്ന കോഴ്സുകൾ- ബി.എഡ് സ്പെഷൽ എജുക്കേഷൻ (ഹിയറിങ് ഇംപെയർമെൻറ്) രണ്ടു വർഷം, 20 സീറ്റുകൾ, അപേക്ഷഫീസ് 500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡിക്കാർക്ക് 325 രൂപ.
ഡിപ്ലോമ കോഴ്സുകൾ: ഹിയറിങ് എയിഡ് ആൻഡ് ഇയർമോൾഡ് ടെക്നോളജി (25 സീറ്റ്), ഏർലി ചൈൽഡ് ഗുഡ് സ്പെഷൽ എജുക്കേഷൻ (ഹിയറിങ് ഇംപെയർമെൻറ് (25), ഹിയറിങ് ലാംഗ്വേജ് ആൻഡ് സ്പീച് (25), അപേക്ഷഫീസ് 250 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡിക്കാർക്ക് 150 രൂപ. പഠനകാലാവധി ഒരുവർഷം. പി.ജി ഡിപ്ലോമ-ക്ലിനിക്കൽ ലിംഗ്വുസ്റ്റിക്സ് ഫോർ സ്പീച് ലാംഗ്വേജ് പതോളജി (10), ഫോറൻസിക് സ്പീച് സയൻസസ് ആൻഡ് ടെക്നോളജി (10), അഗ്യുെമെൻററ്റിവ് ആൻഡ് അൾട്ടർനേറ്റിവ് കമ്യൂണിക്കേഷൻ (20), ന്യൂറോ ഒാഡിയോളജി (10), പഠനകാലാവധി ഒരുവർഷം. അപേക്ഷഫീസ് 500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലു.ഡികാർക്ക് 325 രൂപ.bപോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് (രണ്ട്), രണ്ടുവർഷം, അപേക്ഷഫീസ് 625 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡിക്കാർക്ക് 425 രൂപ മതി.
പ്രവേശന യോഗ്യത, അപേക്ഷിക്കേണ്ട രീതി, തിരഞ്ഞെടുപ്പ്, കോഴ്സ് ഫീസ് തുടങ്ങിയ വിവരങ്ങൾ www.aiishmysore.in ൽ ലഭിക്കുന്നതാണ്.