Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅഖിലേന്ത്യാ ആയുഷ്...

അഖിലേന്ത്യാ ആയുഷ് പി.ജി കൗൺസലിങ്: ആദ്യ റൗണ്ട് രജിസ്ട്രേഷൻ ഒക്ടോബർ 2 വരെ

text_fields
bookmark_border
All India AYUSH PG Counselling
cancel

ആ​യു​ഷ് അ​ഡ്മി​ഷ​ൻ​സ് സെ​ൻ​ട്ര​ൽ കൗ​ൺ​സ​ലി​ങ് ക​മ്മി​റ്റി​യു​ടെ (AACCC) ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഖി​ലേ​ന്ത്യാ ആ​യു​ഷ് പി.​ജി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു. 2023-24 വ​ർ​ഷ​ത്തെ എം.​ഡി/​എം.​എ​സ് ആ​യു​ർ​വേ​ദ, സി​ദ്ധ, യൂ​നാ​നി, ഹോ​മി​യോ​പ്പ​തി കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​ഡ്മി​ഷ​ൻ. കൗ​ൺ​സ​ലി​ങ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് പേ​മെ​ന്റ്, ചോ​യ്സ് ഫി​ല്ലി​ങ്, അ​ലോ​ട്ട്മെ​ന്റ് ഷെ​ഡ്യൂ​ളു​ക​ളും പ്ര​വേ​ശ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ള​ട​ങ്ങി​യ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​നും www.aaccc.gov.inൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

കൗ​ൺ​സ​ലി​ങ്ങി​ൽ ഉ​ൾ​പ്പെ​ട്ട ഗ​വ​ൺ​മെ​ന്റ്/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളും കേ​ന്ദ്ര/​ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളും നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളും കോ​ഴ്സു​ക​ളും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​നി​ലു​ണ്ട്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ൺ​മെ​ന്റ്/​എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലെ 15 ശ​ത​മാ​നം ഓ​ൾ ഇ​ന്ത്യ ക്വോ​ട്ട സീ​റ്റു​ക​ളി​ലും കേ​ന്ദ്ര ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലെ​യും മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും കൗ​ൺ​സ​ലി​ങ്ങി​ലൂ​ടെ പ്ര​വേ​ശ​നം നേ​ടാം.

ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ്ങി​ൽ മൂ​ന്ന് റൗ​ണ്ടു​ക​ൾ​ക്ക് പു​റ​മെ സ്ട്രേ ​വേ​ക്ക​ൻ​സി റൗ​ണ്ടും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​ന്നാം റൗ​ണ്ടി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് 2 മ​ണി വ​രെ ന​ട​ത്താം. 5 മ​ണി വ​രെ ഫീ​സ് അ​ട​ക്കാം. ചോ​യ്സ് ഫി​ല്ലി​ങ്, ലോ​ക്കി​ങ് ന​ട​പ​ടി​ക​ളും രാ​ത്രി 11.55ന​കം പൂ​ർ​ത്തി​യാ​ക്ക​ണം. ആ​ദ്യ സീ​റ്റ് അ​ലോ​ട്ട്മെ​ന്റ് ഒ​ക്ടോ​ബ​ർ 5ന്. ​ഒ​ക്ടോ​ബ​ർ 6-13 വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത് വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി പ്ര​വേ​ശ​നം നേ​ടാം.

ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് പേ​മെ​ന്റ് ഒ​ക്ടോ​ബ​ർ 19-24 വ​രെ. ചോ​യ്സ് ഫി​ല്ലി​ങ്, ലോ​ക്കി​ങ് 20-24 വ​രെ. അ​ലോ​ട്ട്മെ​ന്റ് 27ന്. ​റി​പ്പോ​ർ​ട്ടി​ങ് 28 മു​ത​ൽ ന​വം​ബ​ർ 6 ​വ​രെ. ഷെ​ഡ്യൂ​ളി​ലെ സ​മ​യ​ക്ര​മം പാ​ലി​ക്ക​ണം.

മൂ​ന്നാം റൗ​ണ്ട് കൗ​ൺ​സ​ലി​ങ്ങി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ, ഫീ​സ് പേ​മെ​ന്റ് ന​വം​ബ​ർ 9-13 വ​രെ. ചോ​യ്സ് ഫി​ല്ലി​ങ്,ലോ​ക്കി​ങ് 10-13 വ​രെ. അ​ലോ​ട്ട്മെ​ന്റ് 16ന്. ​റി​പ്പോ​ർ​ട്ടി​ങ് 17-24 വ​രെ.

സ്ട്രേ ​വേ​ക്ക​ൻ​സി റൗ​ണ്ടി​ലേ​ക്കു​ള്ള ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ ന​വം​ബ​ർ 29 വൈ​കീ​ട്ട് 5 മ​ണി​ക്കു​ശേ​ഷം പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ന​വം​ബ​ർ 30നും ​ഡി​സം​ബ​ർ 3നും ​മ​ധ്യേ ചോ​യ്സ് ഫി​ല്ലി​ങ്, ലോ​ക്കി​ങ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. അ​ലോ​ട്ട്മെ​ന്റ് ഡി​സം​ബ​ർ 6ന്. 7-13 ​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത് പ്ര​വേ​ശ​നം നേ​ടാം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 2000 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ലി​യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1000 രൂ​പ. തി​രി​കെ ല​ഭി​ക്കാ​വു​ന്ന സെ​ക്യൂ​രി​റ്റി ഫീ​സ് 10,000 രൂ​പ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:All India AYUSH PG Counselling
News Summary - All India AYUSH PG Counselling: First round registration till 2nd October
Next Story